സാധാരണ സ്മാര്‍ട്ട് ഫോണുകള്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത് ക്യാമറയ്ക്കും മെമ്മറിക്കുമാണ്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി 4കെ എച്ച്ഡിആര്‍ മൂവി റെക്കോഡിങ് ശേഷിയുള്ള ആദ്യത്തെ സ്മാര്‍ട്ട്ഫോണുമായി സോണി എത്തിയിരിക്കുന്നു. സോണി എക്സ്പീരിയ വിഭാഗത്തിലെ പുതിയ മോഡലായ എക്സ്പീരിയ എക്സ് ഇസഡ് 2 ആണിത്.
സോണിയുടെ മികച്ച ക്യാമറ ടെക്നോളജി, നവീകരിച്ച ഡിസൈന്‍, ശക്തമായ പ്രകടനം എന്നിവ സഹിതമാണ് ഈ സ്മാര്‍ട്ട് ഫോണ്‍ വരുന്നത്. ലോകത്തിലെ ആദ്യത്തെ 4കെ എച്ച്ഡിആര്‍ മൂവി റെക്കോഡിങ്, ഫുള്‍ എച്ച്ഡി 960 എഫ്പിഎസ് സൂപ്പര്‍ സ്ലോമോഷന്‍ എന്നീ സംവിധാനങ്ങളുള്ളതാണ് എക്സ് ഇസഡ് 2. ഡൈനാമിക് വൈബ്രേഷന്‍ സിസ്റ്റം സഹിതമാണ് പുതിയ ആംബിയന്റ് ഫ്ളോ ഡിസൈന്‍ വരുന്നത്.
മോഷന്‍ ഐ സഹിതം നിര്‍മ്മിച്ചിരിക്കുന്ന ഫ്ളാഗ്ഷിപ്പ് എക്സ്പീരിയ എക്സ് ഇസഡ് 2 ഒരു സ്മാര്‍ട്ട്ഫോണില്‍ എച്ച്എല്‍ജി (ഹൈബ്രിഡ് ലോഗ് ഗാമ) ഫോര്‍മാറ്റില്‍ ലോകത്തില്‍ ആദ്യമായി 4കെ എച്ച്ഡിആര്‍ മൂവി റെക്കോഡിങ്ങുള്ള തകര്‍പ്പന്‍ അപ്ഗ്രേഡോടു കൂടിയാണ് വരുന്നത്. ഇത് ദൃശ്യങ്ങളെ അവിശ്വസനീയമായ കോണ്ട്രാസ്റ്റും വിശദാംശങ്ങളും ജീവസ്സുറ്റ നിറങ്ങളും സഹിതം റെക്കോഡ് ചെയ്യും. ഒരു എച്ച്ഡിആര്‍ ടിവിയിലേക്ക് അല്ലെങ്കില്‍ യുട്യൂബിലേക്ക് ഷെയര്‍ ചെയ്യുകയോ അപ്ലോഡ് ചെയ്യുകയോ ആവാം. നിലവിലുള്ള എച്ച്ഡിആര്‍ ഉള്ളടക്കം കാണുക മാത്രമല്ല, സോണിയുടെ മൊബൈലിന് വേണ്ടിയുള്ള ബ്രാവിയ ടിവി സാങ്കേതിക വിദ്യയായ എക്സ് റിയാലിറ്റി ഉപയോഗിച്ച് ഇത് ഉള്ളടക്കത്തെ ഹൈ ഡൈനാമിക് റേഞ്ചിലേക്ക് (എച്ച്ഡിആര്‍) ഉയര്‍ത്തുകയും ചെയ്യാം. അതുവഴി വീഡിയോകള്‍ സ്ട്രീം ചെയ്യുമ്പോള്‍ ഒരു സിനിമ കാണുന്നതിന് സമാനമായ അനുഭവം ലഭിക്കും.
5.7 ഇഞ്ച് എച്ച്ഡിആര്‍ ഫുള്‍ എച്ച്ഡി+ 18:9 ഡിസ്പ്ലേയാണ് ഇതിനുള്ളത്. ആകര്‍ഷകമായ ഡിസൈന്‍ ഇതിന്റെ കരുത്തുറ്റ പുറം ഭാഗവുമായി പൊരുത്തപ്പെടുന്നതാണ്. കോര്‍ണിങ് ഗോറില്ല ഗ്ലാസ്സ് 5 -ഉം, മെറ്റല്‍ ഫ്രെയിമും കൂടുതല്‍ ഈടും മനോഹരമായ പ്രീമിയം അനുഭവവും നല്‍കും. സര്‍ട്ടിഫൈഡ് ഐപി 65 / ഐപി68 ജലത്തെ പ്രതിരോധിക്കുന്നതാണ്. അതിനാല്‍ മഴനനഞ്ഞും ഫോണില്‍ സംസാരിക്കാനാകും.
വേഗതയും പ്രകടനവും വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ കഴിവുമുള്ളപ്പോള്‍ ത്തന്നെ ബാറ്ററി വേഗത്തില്‍ ചോരില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. 3180 ാഅവ ഉള്ള വലിയ ബാറ്ററിയും ഏറ്റവും ഫലപ്രദമായ നിയന്ത്രണവും സാധ്യമാക്കുന്നത് ഇതിന്റെ സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസ്സറാണ്. എക്സ്പീരിയയുടെ ഉപയോഗപ്രദമായ ബാറ്ററി സവിശേഷതകള്‍ സ്മാര്‍ട്ട് സ്റ്റാമിന, സ്റ്റാമിന മോഡ്, പ്ലസ് ബാറ്ററി കെയര്‍ ക്വിനോവോ അഡാപ്റ്റീവ് ചാര്‍ജ്ജിങ് ടെക്നോളജി എന്നിവ ഉള്‍പ്പെടുന്നതാണ്. എക്സ്പീരിയ എക്സ് ഇസഡ് 2 വയര്‍ലെസ്സ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുകയും, എളുപ്പത്തിലുള്ള റീചാര്‍ജ്ജിങ് സാധ്യമാക്കുകയും ചെയ്യുന്നു.
ഉപഭോക്താക്കള്‍ക്ക് വിര്‍ച്വല്‍ ലോകത്തിന്റെ അനുഭവം നല്‍കാനായി എക്സ്പീരിയയില്‍ എആര്‍ കോറും ഗൂഗിള്‍ ലെന്‍സും ഉണ്ട്. ആന്‍ഡ്രോയിഡ് മൊബൈലുകള്‍ക്ക് വേണ്ടി ഓഗ്മെന്റഡ് റിയാലിറ്റി ആപ്പുകള്‍ (എആര്‍ ആപ്പുകള്‍) നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള ഡെവലപ്മെന്റ് പ്ലാറ്റ്ഫോമാണ് എആര്‍ കോര്‍. ഗൂഗിള്‍ ലെന്‍സ് എഐയെ, ക്യാമറ ഉപയോഗിച്ച് എന്തു ഫോട്ടോയാണ് എടുത്തത് എന്ന് തിരിച്ചറിയാനും, ബന്ധപ്പെട്ട വിവരങ്ങള്‍ തിരയാനും പ്രദര്‍ശിപ്പിക്കാനും, അക്ഷരങ്ങള്‍ തിരിച്ചറിയാനും, അവയെ ടെക്സ്റ്റാക്കി ക്യാപ്ചര്‍ ചെയ്യാനും, വിവര്‍ത്തനം ചെയ്യാനും അനുവദിക്കുന്നു.
എക്സ്പീരിയ എക്സ് ഇസഡ് 2 ആഗസ്റ്റ് ഒന്നുമുതല്‍ വിപണിയില്‍ ലഭ്യമാണ്. കറുപ്പ് നിറത്തിലുള്ള ഫോണിന് 72,990 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: