പതിനായിരങ്ങള്‍ മുടക്കി വാങ്ങുന്ന സ്മാര്‍ട്ട് ഫോണുകള്‍ വെള്ളത്തില്‍ വീണാലോ താഴെ വീണ് ഉടഞ്ഞാലോ എന്താകും നിങ്ങളുടെ അവസ്ഥ, അതിഭീകരമായിരിക്കും. എന്നാല്‍ എത്ര ഉയരത്തില്‍നിന്ന് വീണാലും ചിലന്തിവലപോലെ ഫോണിനെ സംരക്ഷിക്കുന്ന ഒരു ആവരണം ഫോണിനുണ്ടെങ്കില്‍ എത്ര നന്നായിരിക്കും അല്ലേ? വെറുതെ ആലോചിക്കുന്നതിന്റെ കാര്യമല്ല പറയുന്നത്.
ആഡ് കെയ്സ് (എഡി അഥവാ ആക്ടിവ് ഡാംപിങ്) എന്ന ഈ ഫോണ്‍ കെയ്സിനാകട്ടെ ഈ പ്രശ്നങ്ങള്‍ ഒന്നുമില്ല. ഈ ഫോണ്‍ കവറുണ്ടെങ്കില്‍ സ്മാര്‍ട്ട്ഫോണ്‍ താഴെവീണാലും പൊട്ടില്ല. ഫോണ്‍ കൈയില്‍നിന്ന് വഴുതി താഴെവീണാല്‍ അത് സെന്‍സര്‍ വഴി മനസ്സിലാക്കി കെയ്സിലെ നാല് സ്പ്രിങ്ങുകള്‍ പ്രവര്‍ത്തിച്ച് നാല് മൂലയില്‍നിന്നും എട്ട് വളഞ്ഞ കാലുകള്‍ നിവര്‍ന്ന് ഫോണിനെ സംരക്ഷിക്കും. പിന്നെ ഫോണ്‍ കൈയിലെടുക്കുമ്പോള്‍ ഈ കാലുകള്‍ കെയ്സിന് അകത്തേക്ക് തള്ളിവച്ചാല്‍ മതി. അതിനാല്‍ കെയ്സ് പലതവണ ഉപയോഗിക്കാം. ഈ കാലുകള്‍ നിവരാന്‍ ഫോണ്‍ ഒരിക്കലും തറയില്‍ തൊടേണ്ടിവരുന്നില്ല. എന്നാല്‍, പരന്ന പ്രതലത്തിനു പകരം അരികും മൂലയുമാണെങ്കില് ഈ കെയ്സിനും രക്ഷിക്കാന്‍ കഴിയില്ല. താമസിയാതെ വാണിജ്യ ഉല്പാദനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: