ടാറ്റാ ഗ്രൂപ്പിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ഓഫറുകള്‍ നല്‍കും. ജൂണ്‍ 25 വരെയാണ് ഓഫര്‍. ഒരു ലക്ഷം രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ഒരു രൂപയ്ക്ക് ഇന്‍ഷുറന്‍സ് നേടാനുള്ള അവസരം, പ്രത്യേക എക്സ്ചേഞ്ച് ബോണസ് തുടങ്ങിയ നിരവധി വിസ്മയകരമായ ഡീലുകളാണുള്ളത്.
ബ്ലോക്ക് ബസ്റ്റര്‍ ടിയാഗോ, നെക്സണ്‍ എന്നിവയടക്കം യാത്രാവാഹന നിരയില്‍ മുഴുവന്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനി. ആഭ്യന്തര വിപണിയിലെ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് 2017-18 സാമ്പത്തിക വര്‍ഷം 22 ശതമാനം വളര്‍ച്ച കൈവരിച്ചു. വിപണി വളര്‍ച്ച ഏഴുശതമാനം ആയിരിക്കെയാണിത്.
2018 മെയ് മാസത്തെ കണക്കു പ്രകാരം, വില്‍പ്പനയില്‍ 61 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ടേണ്‍ എറൗണ്ട് 2.0 ഇനീഷ്യേറ്റീവ് അനുസരിച്ച് കൂടുതല്‍ വാഹനങ്ങള്‍ ഉത്പാദിപ്പിച്ചും മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിച്ചും നേട്ടം കൈവരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: