ഹൈദരാബാദ്: പതിനാറാം വയസ്സില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ സംഹിത എന്ന പെണ്‍കുട്ടിയാണ് ഇന്ന് തെലുങ്കാനക്കാരുടെ ഹീറോയിന്. സമപ്രായത്തിലുള്ള കുട്ടികള്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ചൂടില്‍ വെന്തുരുകുമ്പോള്‍ കസിബട്ട സംഹിത എന്ന കൊച്ചുമിടുക്കി. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്ന ബിരുദ കോഴ്സില്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
മൂന്നു വയസ്സില്‍ തന്നെ സംഹിത നാലാം ക്ലാസ്സും പത്താം വയസ്സില്‍ പത്താം ക്ലാസ്സും പാസ്സായി. പത്താം ക്ലാസില്‍ 89 ശതമാനം മാര്‍ക്ക് നേടിയാണ് സംഹിത പാസായത്. പ്രായമധികം ഇല്ലാത്തതിനാല്‍ സീറ്റിന്റെ കാര്യത്തില്‍ കോളജ് അദികൃതരുമായി അഭിപ്രായ വ്യത്യസ്തമുണ്ടായതിനെ തുടര്‍ന്ന്, 2014 ല്‍ തെലങ്കാന സര്‍ക്കാരിന് നല്കിയ കേസിനെ തുടര്‍ന്ന് ചൈതന്യ ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളജില്‍ സംഹിതയ്ക്ക് സീറ്റ് കിട്ടുകയായിരുന്നു.
മൂന്ന് വയസ്സില്‍ തന്നെ സംഹിത അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുകമായിരുന്നെന്ന് മാതാപിതാക്കള്‍ പറയുന്നു. മൂന്ന് വയസ്സുള്ളപ്പോള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങള്‍ കൃത്യമായി പറയുന്നു, സംഹിതയുടെ നേട്ടം തീര്‍ച്ചയായും പ്രശംസാര്‍ഹമാണ് മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
രസകരമായ പഠനങ്ങളേക്കാള്‍ ആശയം അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സംഹിത പറയുന്നു. ദീര്‍ഘ നേരം ഞാന്‍ പഠിക്കാറില്ല, പഠനവും പാഠ്യേതര വിഷയങ്ങളും സന്തുലിതമായാണ് കൊണ്ടുപോകാറുള്ളത്. പഠനം പൂര്‍ത്തിയാക്കി വൈദ്യുതി മേഖലയില്‍ ജോലിചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇതിലൂടെ രാജ്യത്തെ സേവിക്കാനും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും അത് കൊണ്ടുവരാനും ഈ മേഖലയിലേക്ക് പ്രവേശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. സംഹിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: