ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ കയറിയ പെണ്കുട്ടിയോട് TT ഫൈൻ അടക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ പറഞ്ഞത് നിങ്ങൾ പോയി ആദ്യം വിജയ് മല്യയെ പിടിക്ക്, അയാൾ തരാൻ ഉള്ള കാശ് വാങ്ങിക്കൂ എന്നാണ്…
PSU ബാങ്കിലെ ATM കാർഡിന്റെ ചാർജ് ആയ 140 രൂപ എന്തോ എടുത്ത ബാങ്കിലെ സ്റ്റാഫിനോട് ഒരാൾ തട്ടിക്കയറിയതും വിജയ് മല്യയുടെ പേര് പറഞ്ഞായിരുന്നു… നിങ്ങൾ ജനങ്ങളുടെ പണം എടുത്തു മല്യക്ക് കൊടുത്തിട്ട് എന്റെ അക്കൗണ്ടിൽ നിന്നും അനാവശ്യമായി പണം എടുക്കുന്നോ എന്ന് ?
എന്തിനു ഹെൽമറ്റ് വെക്കാതെ പോലീസ് പിടിച്ചപ്പോൾ ഫ്രീക്കന്മാർ വരെ പൊലീസിനോട് ചോദിച്ചു. ഞങ്ങളെ പിടിച്ചു 500 രൂപ വാങ്ങുന്ന നേരത്തു നിങ്ങൾക്ക് വിജയ് മല്ലയുടെ പണം തിരികെ വാങ്ങാൻ നോക്കിക്കൂടെ എന്നു…
പക്ഷെ 13 ഇന്ത്യൻ ബാങ്കുകളും ഇന്ത്യൻ സർക്കാരും 4 വർഷമായി വിജയ് മല്യക്ക് എതിരെ തുടരുന്ന നിയമയുദ്ധം ഒടുവിൽ ഏതാണ്ട് വിജയം കണ്ടിരിക്കുന്നു. .. പക്ഷെ അത് ചർച്ച ആക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനത്തിന് അത്ര താല്പര്യം ഇല്ല.. കാരണം പിന്നെ മേൽപറഞ്ഞ തരികിട നമ്പറുകൾ നടക്കില്ലല്ലോ… പക്ഷെ ഏതെങ്കിലും ബാങ്ക് കടം “Technical Write off” ചെയ്തു എന്നു ഏതെങ്കിലും മഞ്ഞപത്രം റിപ്പോർട്ട് ചെയ്താലും മതി മുഴുവൻ മാധ്യമങ്ങളും ജനങ്ങളും അതിന്റെ നിജസ്ഥിതി അറിയാതെ നിലവിളിയും തുടങ്ങും എന്നതാണ് കഷ്ടം…
കാര്യത്തിലേക്ക് വരാം…
വിജയ്മല്യ ഇന്ത്യൻ ബാങ്കുകൾക്ക് നിലവിൽ 9000 കോടി രൂപയുടെ കടക്കാരൻ ആണ്.. 2014 മോഡി സർക്കാർ അധികാരമേറ്റ ശേഷം പബ്ലിക് സെക്റ്റർ ബാങ്കുകളിലെ ക്യാപിറ്റൽ ഇൻഫ്യൂഷൻ നടത്തുന്നതിന് സർക്കാർ മുന്നോട്ടു വച്ച മാനദണ്ഡം ബാങ്കിന്റെ വരാൻ പോകുന്ന പ്രവർത്തന പദ്ധതി അവതരിപ്പിക്കണം എന്നായിരുന്നു. മാത്രമല്ല ഇന്ത്യൻ സർക്കാരിന്റെ പ്രധാന നിര്ദേശമായിരുന്നു വലിയ കിട്ടാക്കടങ്ങൾ. ഏതു വിധേനയും എത്രയും വേഗം തിരിച്ചു പിടിക്കുക എന്നത്. ഈ പ്രവർത്തന പദ്ധതിയും കിട്ടാക്കടങ്ങൾ തിരിച്ചു പിടിച്ചു ബാങ്കിന്റെ ബുക്ക്സ് ക്ലീൻ ചെയ്യുന്ന മുറക്കെ Basel 3 പ്രകാരം ഉള്ള കൊടുക്കാനുള്ള മൂലധനം കേന്ദ്ര സർക്കാർ ബാങ്കുകൾക് കൈമാറൂ എന്നു വളരെ മുൻപ് തന്നെ മോഡി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.. അതിനായുള്ള ഊർജ്ജിത ശ്രമങ്ങൾ ആണ് ഇന്ത്യൻ ബാങ്കുകൾ നടത്തി കൊണ്ടിരിക്കുന്നത്..
കഴിഞ്ഞ ദിവസം ബ്രിട്ടനിലെ UK ഹൈക്കോടതി വിജയ് മല്യക്ക് എതിരെ 13 ഇന്ത്യൻ ബാങ്കുകളും ഇന്ത്യൻ ഗവർണ്മെന്റും കൊടുത്ത സാമ്പത്തിക കേസിൽ വിധി പറഞ്ഞു. ഇംഗ്ലണ്ടിലും വെയിൽസിലും ആയി വിജയ്മല്യയുടെ 10000 കോടി രൂപയുടെ സ്വത്തും ഇന്ത്യൻ ഗവർണ്മെന്റിനും ബാങ്കുകൾക്കും റിക്കവർ ചെയ്യാം… UK യിൽ മല്യക്ക് ഉള്ള ഏകദേശം 1.55 ബില്യൻ ഡോളറിന്റെ സ്വത്തിൽ ആണ് ഇന്ത്യൻ ബാങ്കുകൾ കോടതി വിധി വഴി പിടിമുറുക്കിയത്…
കഴിഞ്ഞ 2017 ഫെബ്രുവരിയിൽ പ്രത്യേക കോടതിയിൽ നടന്ന കേസിൽ ഇന്ത്യൻ സർക്കാരിന് വേണ്ടി ED – എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തി വന്ന കേസിൽ വിധി വന്നിരുന്നു. അന്ന് കോടതി വിധി പ്രസ്താവം വഴി ബാങ്ക് മൂല്യനിർണ്ണയം നടത്തിയ മല്യയുടെ ഏതാണ്ട് 4200 കോടി രൂപയുടെ സ്വത്തു (മർക്കറ്റ് വില – 6600 കോടി രൂപ) അറ്റാച്ച് ചെയ്യാൻ കോടതി ബാങ്കുകൾക്ക് അനുമതി നൽകിയത് പ്രകാരം അതിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ ആണ് UK കോടതിയുടെ അനുകൂല നിലപാട്. 4000 കോടിയുടെ സ്വത്തു ഏറ്റെടുത്തു വിൽക്കാൻ അനുമതി കിട്ടിയതോടെ മല്യയുടെ കടങ്ങളുടെ ഏതാണ്ട് പകുതി ബാങ്കുകൾക്ക് തിരികെ കിട്ടി കഴിഞ്ഞിരുന്നു.. UB ഗ്രൂപ്പിൽ മല്യക്ക് ഉണ്ടായിരുന്ന ഏതാണ്ട് 4 കോടി ഓഹരികളിൽ 3.52 കോടി ബാങ്കുകളുടെ കൈവശം ഉണ്ടായിരുന്നത് കൂടാതെ ബാക്കി കൂടി ഉള്ള ഓഹരികൾ വിറ്റു പണം വസൂലാക്കാൻ കോടതി അന്ന് നിർദേശിച്ചു. പണം തിരിമറി നടത്തുക, അനധികൃതമായ കണക്കില്ല പെടാത്ത പണം കൊണ്ട് ബിസിനസ്സ് നടത്തുക ഇതെല്ലാം ഉൾപ്പെടുന്ന
Prevention of Money Laundering Act (PMLA), ന്റെ സെക്ഷൻ 9 പ്രകാരം ഉള്ള കുറ്റകൃത്യം കൂടി മല്യ ചെയ്തതായി കോടതി കണ്ടെത്തിയിരുന്നു.
ഇപ്പോഴത്തെ UK കോടതി വിധിയോടെ 10000 കോടിയുടെ സ്വത്തുക്കൾ കൂടി വരുമ്പോൾ ബാങ്കുകൾക്ക് ഒരു പൈസ വിടാതെ മുഴുവൻ തുകയും വിജയ് മല്യയിൽ നിന്നു വസൂലാക്കാൻ സാധിക്കും…
വിജയ് മല്യ മുകളിൽ പറഞ്ഞ ഈ ലോണുകൾ എല്ലാം തന്നെ പല പല തട്ടിപ്പ് മാർഗ്ഗങ്ങളിലൂടെ ബാങ്കുകളെ കബളിപ്പിച്ച് സംഘടിപ്പിക്കുന്നത് 2005 മുതൽ ഉള്ള കാലഘട്ടങ്ങളിൽ ആണ്.. നമുക്കറിയാം എത്ര ആർഭാടം ആയാണ് കിങ്ഫിഷർ എയർലൈൻസ് ഇന്ത്യൻ ആകാശങ്ങളിലൂടെ നമ്മുടെ പണവുമായി പറന്നത് എന്നു. ലോണ് കിട്ടാക്കടം ആയി മാറി ബാങ്കുകൾക്ക് വലിയ ഭീഷണി ആയി മാറിയ 2012 ൽ പോലും മല്യക്ക് എതിരെ നടപടി എടുക്കാൻ കോൺഗ്രസ് സർക്കാർ തയാറായില്ല എന്നതാണ് ബാങ്കുകൾക്ക് പലിശയുടെ ആഘാതം ഇത്ര അധികം വർദ്ധിപ്പിക്കാൻ കാരണം ആയത്. 2014 ൽ മോദിയുടെ ബിജെപി സർക്കാർ അധികാരമേറ്റ ഉടനെ തന്നെ കേന്ദ്ര ധനമന്ത്രാലായത്തിന്റെ കീഴിൽ ഉള്ള ED – എൻഫോഴ്സ്മെന്റ് വകുപ്പ് മല്യക്ക് എതിരെ ഉള്ള നടപടികൾക്ക് ആയി ശക്തമായ ടീം ഉണ്ടാക്കി ജോലി തുടങ്ങി. ബിജെപി സർക്കാരിന് കീഴിൽ പഴയത് പോലെ സംഗതി അത്ര വിപന്തിയല്ല എന്നു മനസ്സിലാക്കിയ മല്യ , രഹസ്യമായി ഇന്ത്യയിൽ നിന്നു കടന്നു കളഞ്ഞു. സർക്കാർ നിർദേശ പ്രകാരം വിജയ് മല്യയുടെ പാസ്സ്പോർട്ട് റദ്ദാക്കാൻ ഉത്തരവിടുന്നതിന് ദിവസങ്ങൾക്ക് മുന്നേ മല്യ അപകടം മണത്തു ലണ്ടനിലേക്ക് പറന്നു. 2017 ഓടെ സ്പെഷ്യൽ കോടതി വിധി വന്നതിൽ കിട്ടാനുള്ള പണത്തിന്റെ പകുതിയുടെ കാര്യം, അതായത് 9000 കോടിയുടെ മൊത്തം കടത്തിൽ 6000 കോടി രൂപയുടെ റിക്കവറിയുടെ കാര്യങ്ങൾ കോടതിയിൽ തീരുമാനം ആയിരുന്നു. പിന്നീസ് ഇപ്പോൾ ഇംഗ്ളണ്ടിലെ 10000 കോടി രൂപ നടപടികൾ തീർത്തു ബാങ്കുകൾക്ക് കൈമാറുന്നതോടെ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കൂട്ടായ പ്രായത്നത്തിനു ഒരിക്കൽ കൂടി ഫലം കാണുകയാണ്… വിജയത്തിന്റെ മറ്റൊരു പൊൻതൂവൽ കൂടി മോദിയും ജെറ്റ്ലിയും സ്വന്തം പേരിൽ എഴുതി ചേർക്കും..
ഇനി അപ്പോൾ ബാങ്കിൽ ആയാലും, രാഹുൽ ഗാന്ധി നടത്തുന്ന റാലിയിൽ ആയാലും, പോലീസിനോട് ആയാലും ചാനൽ ചർച്ചയിൽ ആയാലും , രാഷ്ട്രീയ ചർച്ചയിൽ ആയാലും മല്യ കൊണ്ടു പോയ പണത്തിന്റെ കണക്കിന്റെ കാര്യം വരുമ്പോൾ ഒന്നു ശ്രദ്ധിച്ചേക്കൂ… മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്തു പണത്തിന്റെ കണക്ക് ഇല്ലായിരുന്നു എങ്കിലും മോഡി സർക്കാരിന് കിട്ടാനുള്ള പണത്തിന്റെ കണക്ക് കൃത്യമായി ഉണ്ടായിരുന്നു. അതു കൊണ്ടു കൂടി ആണ് ഇന്ത്യയിലെ പ്രമുഖ 10 ബാങ്കുകളിലെ എങ്കിലും MD , EVP ,ED അടക്കം ഉള്ള തലവന്മാർ ഇന്ന് ഉറങ്ങുന്നത് സ്വന്തം വീട്ടിൽ അല്ല ജയിലിൽ ആണ്… മല്യമാർ ലോണുമായി പറന്നതിന് പിന്നിലെ കൈകൾ ജയിലുകളിൽ എത്തിയിട്ടുണ്ട്…
വിശ്വരാജ് വിശ്വ
പ്രതികരിക്കാൻ ഇവിടെ എഴുതുക: