ആനവണ്ടിയെ രക്ഷിക്കാനെന്ന പേരിലെത്തിയ പുതിയ എം.ഡി ടോമിന് തച്ചങ്കരിക്കെതിരെ സി.ഐ.ടി.യു യൂണിയന്റെ പടപ്പുറപ്പാട്.ഇതിനു മുന്പുളള പല എം.ഡിമാരേയും പുകച്ചു പുറത്തുചാടിക്കാന്‍ മുന്‍കൈയ്യെടുത്തത് സി.ഐ.ടി.യു തന്നെയായിരുന്നു.കെ.എസ്.ആര്.ടി.സിയെ നഷ്ടത്തിലാക്കി ഗതികേടിലേക്കു കൂപ്പുകുത്തിച്ചത് ഈ യൂണിയനാണെന്ന് എല്ലാവര്‍ക്കുമറിയാം.തൊഴിലാളികളെക്കൊണ്ടു പണിയെടുപ്പിക്കാതെ അവകാശങ്ങള്‍ക്കുവേണ്ടി മാത്രം അവരുടെ കൂടെ നിന്നും പണിമുടക്കിയും തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ തിരികിക്കേറ്റിയുമൊക്കെ ഈ സര്‍ക്കാര്‍ സ്ഥാപനം നശിപ്പിച്ചതില്‍ സി.ഐ.ടി.യുവിനുളള പങ്കു വലുതാണ്.പതിറ്റാണ്ടുകളോളമായി നഷ്ടത്തില്‍ കട്ടപ്പുറത്തിരിക്കേണ്ടി വന്ന അവസ്ഥ സൃഷ്ടിച്ചതും പൊതു ഖജനാവില്‍ നിന്നും പണിയെടുക്കാതെ ശമ്പളവും മറ്റാനുകൂല്യങ്ങളും പറ്റി ഒരുകൂട്ടം തൊഴിലാളികള്‍ സുഖിച്ചു കഴിഞ്ഞിരുന്നതും ഈ യൂണിയന്റെ കീഴിലാണ്.ആനവണ്ടിയെ തോല്‍പ്പിക്കാനും ഒരു യൂണിയന്.
സി.ഐ.ടി.യു നേതാക്കള്‍ പറയുന്നതായിരുന്നു കെ.എസ്.ആര്.ടി.സി നടപ്പാക്കിയിരുന്നത്.അതിന് അരുനില്‍ക്കാത്ത എംഡിമാരെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.തൊഴിലാളികളെ മാറ്റുന്നതുള്‍പ്പടെയുള്ള കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് യൂണിയന് നേതാക്കളാണ്.മുന്‍ എം.ഡിമാരായ രാജമാണിക്യവും ഹേമചന്ദ്രനും സ്ഥലം മാറ്റിയ തൊഴിലാളികളെ തിരിച്ചുകൊണ്ടുവരണം എന്നതാണ് തച്ചങ്കരിയോടുള്ള നേതാക്കളുടെ ആവശ്യം.പക്ഷേ തച്ചങ്കരി ഇതു ചെവിക്കൊണ്ടില്ല.അങ്ങനെ ഉരസലാരംഭിച്ചു.മുഖ്യമന്ത്രിയോട് ആവലാതി പറയാന്‍ ചെന്നെങ്കിലും സമയം അനുവദിച്ചില്ല.
ഇതിനിടയിലാണ് 120 ഡ്യൂട്ടിനോക്കാത്ത 141 തൊഴിലാളികളെ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടാന്‍ എം.ഡി ഉത്തരവായത്.കോടതി ഉത്തരവ് നേരത്തെ ഉണ്ടായിരുന്നെങ്കിലും സി.ഐ.ടി.യുവിന്റെ സമ്മര്‍ദത്താല്‍ അതു നടപ്പിലായിരുന്നില്ല.ഇപ്പോഴുള്ള പിരിച്ചുവിടല്‍ യൂണിയന് നേതാക്കള്‍ക്കു ഇടിവെട്ടുകൊണ്ടപോലെയായി.കാരണം പിരിച്ചുവിട്ടവരില്‍ ഭൂരിഭാഗവും സി.ഐ.ടി.യു യൂണിയനില്‍പെട്ടവരാണ്.
അതിരുകടന്ന യൂണിയന് പ്രവര്‍ത്തനവും തൊഴിലെടുക്കാത്ത തൊഴിലാളികളും കൂടി നശിപ്പിച്ച സ്ഥാപനമാണ് കെ.എസ്.ആര്.ടി.സി.ശാപമേറ്റ പ്രസ്ഥാനമെന്ന നിലയിലാണ് പൊതുജനം ഇതിനെ കാണുന്നത്.പലപ്പോഴായി പലരും ഈ സ്ഥാപനത്തെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴും നഷ്ടങ്ങള്‍ കൂടുതല്‍ വരുത്തുകയായിരുന്നു പ്രതിബന്ധതയില്ലാത്ത യൂണിയനും തൊഴിലാളികളും.കേരളത്തിലെ പല സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും അവസ്ഥ ഇതുതന്നെയാണ്.സ്ഥാപനങ്ങളെ നഷ്ടത്തിലാക്കി യൂണിയന് നേതാക്കള്‍ രാജാക്കന്മാരെപ്പോലെ സുഖിച്ചു കഴിയുന്ന ശീലം കേരളത്തിന്റെ ഗതികേടാണ്.
തച്ചങ്കരി പദവി ഏറ്റെടുത്ത് കണ്ടക്റ്റര്വേഷം കെട്ടിയതുപോലും യൂണിയന് ഇഷ്ടമായില്ല.തൊഴിലാളികളെ അപമാനിക്കാനാണെന്നാണ് കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാത്ത നേതാക്കളുടെ ആവലാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: