പത്രങ്ങളില്‍ മറ്റും കാണുന്ന വാര്‍ത്തയോ അതിന്റെ ചില ഭാഗങ്ങളോ ഫെയ്സ്ബുക്കിലോ വാട്സ് ആപ്പിലോ ഇടണമെന്നുള്ളവക്ക് അതിന്റെ ഫോട്ടോ എടുത്ത് വേണമെങ്കില്‍ ഇടാം, ഇതിന് മടിയുള്ളവര്‍ക്കും നമ്മുടെ ഫോണ്‍ തന്നെ ചില വഴികള്‍ കാണിച്ചു തരുന്നുണ്ട്. ടൈപ്പ് ചെയ്യാന്‍ അറിയില്ലാത്തവര്‍ക്കും ടൈപ്പ് ചെയ്യാന്‍ മടിയുള്ളവര്ക്കുമായി സ്മാര്‍ട്ട് ഫോണിലുള്ള സൗകര്യം ഉപയോഗപ്പെടുത്താം. പത്രങ്ങളിലും മാഗസിനുകളിലും മറ്റ് ബുക്കുകളിലും അച്ചടിച്ച് വന്നിരിക്കുന്ന ഭാഗം നമ്മള് ടൈപ്പ് ചെയ്തത് പോലെ സാമൂഹ്യമാധ്യമങ്ങളിലിടാനോ കോപ്പി ചെയ്ത് സൂക്ഷിച്ചുവെയ്ക്കാനോ കഴിയും.
അത് എങ്ങനെയെന്നാവും ഇനിയുള്ള ചിന്ത അല്ലേ? വളരെ എളുപ്പമായ മാര്‍ഗ്ഗമാണ്. സ്മാര്‍ട്ട് ഫോണുകളില്‍ ഗൂഗിള്‍ ഫോട്ടോ ഉണ്ടാകും. അതിലൂടെയാണ് അച്ചടിച്ച മലയാളം ടെക്സ്റ്റ് കോപ്പി ചെയ്ത് എടുക്കുന്നത്.
ഇനി അതിന്റെ പ്രവര്‍ത്തന രീതി…
ആവശ്യമുള്ള ഭാഗം ഫോട്ടോയെടുക്കുക. പിന്നീട് ഗൂഗിള്‍ ഫോട്ടോയിലെത്തുമ്പോള് എടുത്ത ഫോട്ടോ അവിടെ കാണാനാകും. ആ ഫോട്ടോയില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ അതിനുതാഴെയായി നാല് ഐക്കണുകള്‍ കാണാം. അതില്‍ മൂന്നാമത്തേത് തിരഞ്ഞെടുക്കുക. അപ്പോള്‍, ഫോട്ടോയ്ക്ക് മുകളിലൂടോ ചില ആനിമേഷനുകള്‍ മിന്നിമറയുന്നത് കാണാം. പിന്നീട് അതിന്റെ താഴെ തന്നെ ഗൂഗിള്‍ ലെന്‍സ് വഴിയുള്ള ചില നിര്‍ദ്ദേശങ്ങളും കാണിക്കും. അതില്‍ വലതുവശത്തായുള്ള ‘ടെക്സ്റ്റ് സെലക്ഷന്’ എന്നതില്‍ അമര്‍ത്തുക. തുടര്‍ന്ന് അതിന് താഴെയായി, ഫോട്ടോയെടുത്തതിലെ അച്ചടിച്ചഭാഗങ്ങള് ടൈപ്പ് ചെയ്ത മാതൃകയില്‍ ലഭിക്കും. പിന്നീടത് പകര്‍ത്തി ഫയലായി സൂക്ഷിക്കുകയോ, സമൂഹമാധ്യമങ്ങളില്‍ രേഖപ്പെടുത്തുകയോ ചെയ്യാം.
പത്രങ്ങളിലെയും പുസ്തകങ്ങളിലേയും ഭാഗങ്ങള്‍ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് ഇത് ഉപകാരപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: