മലപ്പുറം : കുറ്റിപ്പുറത്ത് വെടിയുണ്ടകളും കുഴിബോംബും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയെ സമീപിക്കുമെന്ന് കുമ്മനം രാജശേഖരന്. കുറ്റിപ്പുറം പാലത്തിനടിയില്‍ വെടിക്കോപ്പുകള്‍ കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലത്തേയും തൊട്ടടുത്ത കുറ്റിപ്പുറം ഉള്‍ക്കൊള്ളുന്ന എം.എല്‍.എമാര്‍ സംഭവ സ്ഥലത്ത് സന്ദര്‍ശനം നടത്താത്തത് എന്ത് കൊണ്ടെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഫോടക വസ്തുക്കള്‍ പാലത്തില്‍ നിന്ന് ഉപേക്ഷിച്ചതാകാന്‍ വഴിയില്ലെന്നും പാലത്തിനടിയില്‍ കൊണ്ട് വെച്ചതാണെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: