ന്യൂദല്‍ഹി: നൂതന ആശയങ്ങള്‍ ഉണ്ടാക്കുന്നവരില്‍ നിന്നും തൊഴില്‍ സൃഷ്ടിക്കുന്നവരില്‍ നിന്നും രാജ്യത്തെ യുവാക്കള്‍ പ്രചോദനമുള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 22-ാമത് ദേശീയ യുവജനോത്സവത്തെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1947ന് ശേഷം ജനിച്ച നമ്മള്‍ക്ക് സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. നമ്മുടെ യുവാക്കള്‍ തൊഴില്‍ ദാതാക്കളായി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിസംബറില്‍ മോദി നടത്തിയ മന് കി ബാത്തില്‍ എല്ലാ ജില്ലകളിലും മോക് പാര്‍ലമെന്റ് നടത്തേണ്ടതിന്റെ പ്രധാന്യം എടുത്തുപറഞ്ഞിരുന്നു. ഇത്തരം മോക് പാര്‍ലമെന്റുകളിലെ ചര്‍ച്ചകള്‍ യുവാക്കള്‍ക്ക് പ്രചോദനമേകുമെന്നും മോദി പറഞ്ഞിരുന്നു.
സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ സര്‍വകലാശാലയിലാണ് അഞ്ചുദിവസത്തെ യുവജനേത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: