കൊച്ചി: ഷെഫിന് ജഹാനെതിരെ കനകമല ഐഎസ് പ്രതികളുടെ മൊഴി. ഷെഫിനെ അടുത്തറിയാമെന്ന് ഐഎസ് പ്രതികളായ മന്‍സീദും ഷഫ്വാനും എന്‍ഐഎയ്ക്ക് മൊഴി നല്കി. ഷെഫിന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.
എന്‍ഐഎ കൊച്ചി യൂണിറ്റ് എസ്പിയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കനകമല ഐഎസ് കേസിലെ ഒന്നും അഞ്ചും പ്രതികളാണ് മന്‍സീദും സഫ്വാനും. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമെന്നായിരുന്നു ഷെഫിന്റെ മൊഴി. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യും.
കനകമലക്കേസ് പ്രതികള്‍ക്ക് ഷെഫിന് ജഹാനുമായി ബന്ധമുണ്ടായിരുന്നെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. കനകമലക്കേസ് പ്രതി മന്‍സീദ് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെഫിന് ജഹാന് അംഗമായിരുന്നു. ഷഫ്വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നുവെന്നുമായിരുന്നു എന്‍ഐഎ കണ്ടെത്തിയിരുന്നു.
വാട്സ് ആപ്പ് സന്ദേശങ്ങള്‍, ഓഡിയോ റെക്കോര്‍ഡുകള്‍ തുടങ്ങിയവ അന്വേഷണ സംഘം ചോദ്യം ചെയ്യലില്‍ ഉപയോഗപ്പെടുത്തിയതായി വിവരമുണ്ട്. ഈ മാസം പകുതിയോടെ സുപ്രീം കോടതി അഖില കേസ് പരിഗണിക്കവേ അന്വേഷണ വിവരങ്ങളടങ്ങിയ പുതിയ റിപ്പോര്‍ട്ട് എന്‍ഐഎ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: