കേപ്ടൗണ്‍: വിദേശ മണ്ണില്‍ വിജയിക്കാന്‍ ലഭിച്ച കനകാവസരം ഇന്ത്യ കളഞ്ഞുകളിച്ചു. ന്യൂലാന്‍ഡ്സിലെ വേഗപിച്ചില്‍ ആതിഥേയരെ അനായാസം എറിഞ്ഞട്ട് പേസര്‍മാര്‍ വിജയത്തിലേക്ക് തുറന്നിട്ട വാതില്‍ , പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്ങ്നിര കൊട്ടിയടച്ചു. 208 ന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ 135 റണ്‍സിന് വീണു.- ദക്ഷിണാഫ്രിക്കയ്ക്ക് 72റണ്‍സ് വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അവര്‍ 1-0 ന് മുന്നിലായി.
ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്ങ്സില്‍ 130 റണ്‍സിന് വീഴ്ത്തിയതോടെയാണ്് ഇന്ത്യയുടെ ലക്ഷ്യം 208 റണ്‍സായത്. സ്കോര്‍: ദക്ഷിണാഫ്രിക്ക: 286, 130, ഇന്ത്യ 209, 135. അനായസ വിജയം പിടിക്കാനിറങ്ങിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ദക്ഷിണാഫ്രിക്കന്‍ പേസ്പടയ്ക്ക് മുന്നില്‍ അനായാസം മുട്ടുമടക്കി. 37 റണ്‍സ് നേടിയ അശ്വിനാണ് ടോപ്പ് സ്കോര്‍. നായകന് കോഹ് ലി 28 റണ്‍സ് കുറിച്ചു. ആദ്യ ഇന്നിങ്ങ്സില്‍ വീരോചിത പോരാട്ടം നടത്തിയ ഹാര്‍ദിക് പാണ്ഡ്യക്ക് ഒരു റണ്‍സുമായി കളം വിടേണ്ടിവന്നു.
തുടക്കം മുതല്‍ തകര്‍ത്തെറിഞ്ഞ ഫിലാന്‍ഡര്‍ 15.4 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറു ബാറ്റ്സ്മാന്മാരുടെ കഥകഴിച്ചു. ഫിലാന്‍ഡറാണ് കളിയിലെ കേമന്‍.നേരത്തെ രണ്ടിന് 65 റണ്‍സെന്ന നിലയില്‍ കളിയാരംഭിച്ച ദക്ഷിണാഫ്രിക്ക 135 റണ്‍സിന് പുറത്തായി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ജസ്പ്രീത് ബുംറ 39 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷമിക്കും മൂന്ന് വിക്കറ്റ് ലഭിച്ചു. 28 റണ്‍സാണ് വിട്ടുകൊടുത്തത്. ഭുവിയും പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതമെടുത്തു.
നാലു റണ്‍സുമായി കഴിഞ്ഞ ദിവസം പുറത്താകാതെ നിന്ന അംലയെ അതേ സ്കോറിന് മടക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക്് തുടക്കം കുറിച്ചത്. അഞ്ചു റണ്‍സ് കുറിച്ചിട്ട റബഡയെയും ഷമി വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ നാലിന് 73.
പിന്നീട് ജസ്പ്രീത് ബുംറയുടെ ഊഴമായിരുന്നു. റബഡയ്ക്ക് പിന്നാലെയെത്തിയ നായകന് ഡു പ്ലെസിസിനെ സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ബുംറ കൂടാരം കയറ്റി. സാഹ ക്യാച്ചെടുത്തു. ഡികോക്കിനും ബുംറയ്ക്ക് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല്. എട്ട് റണ്‍സ് നേടിയ ഡികോക്കിനെ ബുംറ സാഹയുടെ കൈകളിലെത്തിച്ചു. ഫിലാന്‍ഡറെ ഷമി പൂജ്യത്തിന് മടക്കിയയച്ചു.
കുറച്ചു സമയം പിടിച്ചു നിന്ന മഹരാജിനെ ഭൂവനേശ്വര്‍ കുമാറിന്റെ പന്തില്‍ സാഹ പിടികൂടി. 15 റണ്‍സാണ് മഹരാജിന്റെ സമ്പാദ്യം. മോര്‍ക്കലും ഭുവിക്ക് മുന്നില്‍ ബാറ്റ് താഴ്ത്തി. പൊരുതി നിന്ന് 35 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്സും വീണതോടെ ദക്ഷിണാഫ്രിക്ക 130 ന് പുറത്തായി. ബുംറയാണ് ഡിവില്ലിയേഴ്സിനെ മടക്കിയത്.
സ്കോര്‍ബോര്‍ഡ്
ദക്ഷിണാഫ്രിക്ക : ഒന്നാം ഇന്നിങ്ങ്സ് 286, ഇന്ത്യ: ഒന്നാം ഇന്നിങ്ങ്സ് :209
ദക്ഷിണാഫ്രിക്ക: രണ്ടാം ഇന്നിങ്ങ്സ് : എ.കെ മാര്‍ക്രം സി കുമാര ബി പാണ്ഡ്യ 34, ഡി എല്‍ഗാര്‍ സി സാഹ ബി പാണ്ഡ്യ 25, കെ റബഡ സി കോഹ് ലി ബി മുഹമ്മദ് ഷമി 5, എച്ച്. എം അംല സി ശര്‍മ ബി മുഹമ്മദ് ഷമി 4, എ ബി ഡിവില്ലിയേഴ്സ് സി കുമാര്‍ ബി ബുംറ 35, ഡു പ്ലെസിസ് സി സാഹ ബി ബുംറ 0, ഡി കോക്ക് സി സാഹ ബി ബുംറ 8, ഫിലാന്‍ഡര്‍ എല്‍ബിഡബ്ളീയു ബി മുഹമ്മദ് ഷമി 0, കെ എ മഹരാജ് സി സാഹ ബി കുമാര്‍ 15, എം മോര്‍ക്കല്‍ സി സാഹ ബി കുമാര്‍ 2, ഡി എം സ്റ്റെയിന് നോട്ടൗട്ട് 0, എക്സ്ട്രാസ് 2, ആകെ 130
വിക്കറ്റ് വീഴ്ച: 1-52, 2-59, 3-66, 4-73, 5-82, 6-92, 7-95, 8-122, 9-130
ബൗളിങ്ങ്: ഭുവന്വേശര്‍ കുമാര്‍ 11-5-33-2, ബുംറ 11.2-1-39-3, മുഹമ്മദ് ഷമി 12-3-28-2, എച്ച്.എച്ച്.പാണ്ഡ്യ 6-0-27-2, ആര് ്. അശ്വിന് 1-0-3-0.
ഇന്ത്യ: രണ്ടാം ഇന്നിങ്ങ്സ്: എം വിജയ് സി ഡിവില്ലിയേഴ്സ് ബി ഫിലാന്‍ഡര്‍ 13, ധവാന് സി മോറിസ് ബി മോര്‍ക്കല്‍ 16, പൂജാര സി ഡിക്കോക്ക് ബി മോര്‍ക്കല്‍ 4, വി കോഹ് ലി എല്ബിഡബ്്ളീയു ബി ഫിലാന്‍ഡര്‍ 28, രോഹിത് ശര്‍മ ബി ഫിലാന്‍ഡര്‍ 10, സാഹ എല്‍ബിഡബ്ളീയു ബി റബഡ 8, എച്ച്് എച്ച് പാണ്ഡ്യ സി ഡിവില്ലിയേഴ്സ് ബി റബഡ 1 , ആര് അശ്വിന് സി ഡിക്കോക്ക് ബി ഫിലാന്‍ഡര്‍ 37, ബി കുമാര്‍ നോട്ടൗട്ട് 13, മുഹമ്മദ് ഷമി സി ഡു പ്ലെസിസ് ബി ഫിലാന്‍ഡര്‍ 4, ബുംറ സി ഡുപ്ലെസിസ് ബി ഫിലാന്‍ഡര്‍ 0, എക്സ്ട്രാസ് 1 ആകെ 135.
വിക്കറ്റ് വീഴ്ച: 1-30, 2-30, 3-39, 4-71, 5-76, 6-77, 7-82, 8-131, 9-135
ബൗളിങ്ങ്: ഫിലാന്‍ഡര്‍ 15.4-4-42-6, മോര്‍ക്കല്‍ 11-1-39-2, റബഡ 12-2-41-2, മഹരാജ് 4-1-12-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: