കറാച്ചി: വിവാഹത്തിനു മുമ്പ് പരസ്പരം സംസാരിച്ചതിന്റെ പേരില്‍ വധൂവരന്മാരെ വെടിവച്ചു കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് ദുരഭിമാനക്കൊലയുടെ കണ്ണിയിലെ അവസാന സംഭവം.
നസീറന്‍ എന്ന പെണ്‍കുട്ടിയും അവരുടെ പ്രതിശ്രുതവരന് ഷാഹിദും നഗരത്തില്‍വച്ച് സംസാരിക്കുന്നതു കണ്ട ബന്ധു ദേഷ്യപ്പെട്ട് ഇരുവരേയും വെടിവെച്ചിടുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മാവനാണ് കൊലപാതകങ്ങള്‍ നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവനായ മറ്റൊരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എക്സ്പ്രസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാകിസ്ഥാനില്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഒരു വര്‍ഷം ശരാശരി 650 ദുരഭിമാന കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട്. ഇവയില്‍ മിക്കവയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. യഥാര്‍ഥ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് ലഭിച്ച കണക്കുകളേക്കാള്‍ അധികം വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: