പാനൂര്‍: സേവാഭാരതി പാനൂര്‍ യൂനിറ്റ് ഉദ്ഘാടനത്തില്‍ സിപിഎം പാനൂര്‍ ലോക്കല്‍സെക്രട്ടറി കെ.കെ.പ്രേമന് പങ്കെടുത്തത് വിവാദമാക്കുന്നത് ദൗര്‍ഭാഗ്യകരവും രാഷ്ട്രീയ ഗൂഡാലോചനയുമാണെന്ന് സേവാഭാരതി പാനൂര്‍ മേഖലാ സെക്രട്ടറി വി.പി.ജിതേഷ് അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സേവാഭാരതിയുടെ യൂനിറ്റ് ഉദ്ഘാടനത്തില്‍ പങ്കെടുത്തിട്ടുണ്ട്.സേവാഭാരതിക്ക് രാഷ്ട്രീയ, സാമുദായിക കാഴ്ചപ്പാടില്ല. കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത സ്കോളര്‍ഷിപ്പ് ഏറ്റുവാങ്ങിയത് എല്ലാ മതവിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്. സ്ക്കൂള് അധികൃതര്‍ നല്കിയ പേരില്‍ അര്‍ഹതപ്പെട്ടവര്‍ക്കാണ് സ്കോളര്‍ഷിപ്പ്് നല്‍കിയത്. സേവാഭാരതിയുടെ പരിപാടിയില്‍ മുമ്പും സിപിഎം നേതാക്കള്‍ പങ്കെടുത്തതാണ്. ഇത് വിവാദമാക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണുളളത്. ഇതു പൊതുസമൂഹം തിരിച്ചറിയണമെന്നും ഇത്തരം ദുരുദ്ദേശ്യപരമായ ഇടപെടല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും വി.പി.ജിതേഷ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: