കൊച്ചി: ലൗ ജിഹാദില്ലെന്ന ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് ഇപ്പോഴത്തെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ ബെഹ്റയുടെ കണ്ടെത്തലിനെയും നിരാകരിക്കുന്നു. 2017 ആഗസ്റ്റിലാണ് കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വെളിപ്പെടുത്തിയത്. പ്രണയം നടിച്ച് മതംമാറ്റിയ രണ്ട് കേസുകളില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷിച്ചതിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം അന്ന് പ്രതികരിച്ചത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു.
ഹിന്ദു മതത്തിലെ ചില വിഭാഗങ്ങളെ പ്രണയത്തിലകപ്പെടുത്തി മതംമാറ്റാനുള്ള ശ്രമം നടക്കുന്നതായായിരുന്നു ബെഹ്റ സൂചിപ്പിച്ചത്. ഇതിന് ദവാ എന്ന പേരില്‍ മുസ്ലിം തീവ്രവാദസ്ക്വാഡ് ഉണ്ടാക്കിയാണ് പ്രവര്‍ത്തനം. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ഇത് ഇടയാക്കുമെന്നും സംഘര്‍ഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ജില്ലകളിലാണ് ലൗജിഹാദിനു വേണ്ടി ദവ സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വിദഗ്ധ സംഘത്തിന് കേരളാ പോലീസ് രൂപം നല്‍കിയെന്നും ബെഹ്റ അന്ന് ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്കിയ അഭിമുഖത്തിലും വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളെയാണ് സ്ക്വാഡ് ലക്ഷ്യമിടുന്നത്. തീവ്ര ചിന്താഗതിക്കാരും കടുത്ത മതനിയമപാലകരുമാണ് ദവ സ്ക്വാഡിലുള്ളവര്‍.
എന്നാല്‍ മതവിശ്വാസം ഒളിപ്പിച്ചുവച്ചായിരിക്കും ഇവര്‍ പെണ്‍കുട്ടികളെ സമീപിക്കുക. വിദ്യാര്‍ഥികളും പ്രൊഫഷണലുകളും ഈ സ്ക്വാഡിന്റെ ഭാഗമാണ്. അവര്‍ ജോലിസ്ഥലത്തും സോഷ്യല്‍ മീഡിയയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇരകളെ കണ്ടെത്തുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നു. അതുവഴി പ്രണയക്കുരുക്കില്പ്പെടുത്തുകയും പിന്നീട് മതംമാറ്റത്തിലെത്തിക്കുകയുമാണ് രീതി.
സിപിഎമ്മിനുമേലുള്ള എസ്ഡിപിഐയുടെ സമ്മര്‍ദ്ദമാണ് പുതിയ റിപ്പോര്‍ട്ടില്‍ തെളിയുന്നത്. കേരളത്തില്‍ പ്രണയത്തില്‍ പെട്ട് മതംമാറ്റപ്പെടുന്ന പെണ്‍കുട്ടികളില്‍ കൂടുതലും സിപിഎമ്മുകാരുടെ കുടുംബങ്ങളില്‍ നിന്നാണെന്നതാണ് വൈരുദ്ധ്യം. പഴയ റിപ്പോര്‍ട്ടുകളിലും പുതിയ റിപ്പോര്‍ട്ടിലും അതിന്റെ കണക്കുകളുണ്ട്.
സിപിഎമ്മിനുള്ളില്‍ കയറി സിപിഎമ്മിനെ പിടിച്ചെടുക്കുക എന്ന തന്ത്രം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ എസ്ഡിപിഐ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗത്തിനുമുണ്ട്. ഇവിടങ്ങളില്‍ അടുത്തിടെ കൂട്ടത്തോടെ എസ്ഡിപിഐക്കാര് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: