ഹാര്‍ഡ് ഫോര്‍ഡ് (യുഎസ്): ഈ വിവാഹത്തിന് ആരവങ്ങളും ആഡംബരങ്ങളും ഉണ്ടായിരുന്നില്ല, പകരം എല്ലാവരുടെയും നിശബ്ദമായ പ്രാര്‍ത്ഥന മാത്രം.അവസാന യാത്രയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് ഹെതര്‍ മോഷര്‍ മന്ത്രകോടിയണിഞ്ഞ് വിധിതിരുത്തിയെഴുതിയത്.
ഓക്സിജന്‍ മാസ്കുമായി മരണത്തോട് പോരാടിയ അവള് വിവാഹ വേഷമണിഞ്ഞു. ഭാവിയെക്കുറിച്ച് വാചാലയായി. രോഗക്കിടക്കയില്‍ നിന്ന് പുതിയ പ്രതീക്ഷകളുമായി അവര്‍ ഒന്നായെങ്കിലും വിധി അവളെ തട്ടിയെടുത്തു.
മുപ്പത്തൊന്നു വയസുകാരിയായ യുവതിയ്ക്ക് രണ്ടുവര്‍ഷം മുമ്പാണ് അര്ബുദതിരിച്ചറിഞ്ഞത്. മരിക്കുന്നതിന് 18 മണിക്കൂറുകള്‍ക്ക് മുമ്പ് വിവാഹിതയായി വിധിയെ തോല്‍പ്പിക്കുകയായിരുന്നു.
സ്തനാര്ബുദത്തെത്തുടര്ന്ന് ഗുരുതരാവസ്ഥയിലായ ഹെതര്‍ മാസങ്ങളായി ചികിത്സയിലായിരുന്നു. ഹാര്ഡ്ഫോര്ഡിലെ സെന്റ് ഫ്രാന്‍സിസ് മെഡിക്കല്‍ സെന്ററില്‍ ഡിസംബര്‍ 22നാണ് ഹെതര്‍ മോഷറിനെ സുഹൃത്തായ ഡേവിഡ് മോഷര്‍ ജീവിതപങ്കാളിയാക്കിയത്. സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് വിവാഹ ഗൗണും ആഭരണങ്ങളും ഉള്‍പ്പെടെയുള്ളവ ഒരുക്കി ഹെതറിനെ നവവധുവാക്കി. ആശുപത്രിയിലെ ചാപ്പലില്‍ വെച്ച് അവര്‍ വിവാഹമോതിരങ്ങള്‍ കൈമാറി.
നാലു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍. മനശാസത്രജ്ഞയായ ഹെതറിനെ ഒരു ഡാന്‍സ് ക്ലാസില്‍വെച്ചാണ് ഡേവിഡ് ആദ്യമായി പരിചയപ്പെട്ടത്. ഹെതറിന്റെ രോഗബാധ തിരിച്ചറിഞ്ഞ 2016 ഡിസംബര്‍ 23ന് ഡേവിഡ് വിവാഹാഭ്യര്‍ഥന അറിയിച്ചു. ഹെതര്‍ പിന്മാറാന് ശ്രമിച്ചെങ്കിലും ഉറച്ച തീരുമാനവുമായി ഡേവിഡ് മുന്നോട്ട് പോകുകയായിരുന്നു.
രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് ഹെതറിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സിസംബര്‍ 30നാണ് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നേരത്തെയാക്കുകയായിരുന്നു. ഭാര്യയുടെ ഓര്‍മ്മകളാണ് ഇനി തന്റെ കൂട്ടെന്ന് ഡേവിഡ് പറഞ്ഞു. ഹെതര്‍ വിട പറഞ്ഞെങ്കിലും ഓര്‍മ്മകള്‍ വിട്ടുപിരിയുന്നില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: