കോട്ടയം: ശബരിമല തീര്ത്ഥാടകരോട്് ഹോട്ടലുകള്‍ തോന്നിയ വില ഈടാക്കുന്നതായി പരാതി ഉയരുന്നു. കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ഹോട്ടലുകളിലാണ് ഭക്ഷണത്തിന് തോന്നിയ പോലെ പണം ഈടാക്കുന്നത്. ഈ നടപടിയെ ചോദ്യം ചെയ്താല്‍ ഹോട്ടല്‍ ഉടമകളും ജീവനക്കാരും അയ്യപ്പഭക്തരെ ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയരുന്നുണ്ട്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഒത്താശയിലാണ് ഈ പകല്‍ കൊള്ള. ദര്‍ശനത്തിന് പോകുന്ന അയ്യപ്പന്മാര് യാത്ര ചെയ്യുന്ന കെഎസ്ആര്‍ടിസി ബസ്സ് ഹോട്ടലിലെ പാര്‍ക്കിംങ്് സ്ഥലത്ത്് എത്തിക്കും. ഇവിടെ വേറെ ഹോട്ടല്‍ ഇല്ലെന്നും ഭക്ഷണം കഴിക്കാനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. ഹോട്ടല്‍ ഉടമയും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലുള്ള ധാരണ പ്രകാരമാണിത്.
ഇത്തരം ഹോട്ടലില്‍ വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ ഇവര്‍ തയ്യാറല്ല. ചോദ്യം ചെയ്യുന്നവരെ ഹോട്ടല്‍ ജീവനക്കാരും ഉടമയും ഭീഷണിപ്പെടുത്തുകയും ഇതാണ് ഇവിടുത്തെ വില വേണമെങ്കില്‍ കഴിച്ചാല്‍ മതി എന്ന ധാഷ്ട്യത്തോടെയുള്ള സമീപനമാണ് ഉണ്ടാകുന്നതെന്നും വ്യാപകമായ പരാതിയുണ്ട്. ഹോട്ടലകളിലെ അമിത വിലക്കെതിരെ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: