ന്യൂദല്‍ഹി: ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവായി രജീന്ദര്‍ ഖന്നയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. റോയുടെ മുന്‍ മേധാവിയാണ് രജീന്ദര്‍. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമനകാര്യ സമിതിയുടെയാണ് തീരുമാനം.
റോ മേധാവി സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം ദേശീയ സുരക്ഷാ കൗണ്‍സിലില്‍ പ്രത്യേക ചുമതല നിര്‍വഹിക്കുകയായിരുന്നു രജീന്ദര്‍ ഖന്ന. ഡപ്യൂട്ടി എന്‍എസ്എ അരവിന്ദ് ഗുപ്ത വിരമിച്ച ഒഴിവിലേക്കാണ് നിയമനം. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പിതാവ് എന്നാണ് രജീന്ദര്‍ ഖന്നയെ വിശേഷിപ്പിക്കുന്നത്. ആഗോളതലത്തിലുള്ള രഹസ്യാന്വേഷണ ഏജന്‍സികളുമായി ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ദൗത്യം നിര്‍വഹിച്ചുവന്ന ഉദ്യോഗസ്ഥനാണ്.
1978 ബാച്ച് റോ അലൈഡ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ ഖന്ന ഇന്ത്യയുടെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുതമല നിരവധി വര്‍ഷങ്ങളായി ഏറ്റെടുത്ത് നടത്തുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനൊപ്പവും ഖന്ന പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: