ന്യൂദല്‍ഹി: ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നു കയറിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബറില്‍ റോഡ് നിര്‍മാണ ഉപകരണങ്ങളുമായാണ് സൈന്യം ഇന്ത്യയിലേക്ക് കടന്നു കയറിയത്.
അരുണാചല്‍പ്രദേശില്‍ അതിര്‍ത്തി ഗ്രാമമായ അപ്പര്‍ സിയാംഗിലാണ് ചൈനീസ് സൈന്യം കടന്നുകയറിയത്. 200 മീറ്റര്‍ ഇന്ത്യയിലേക്ക് കടന്ന ചൈനീസ് സൈന്യത്തെ ഇന്ത്യ തടയുകയായിരുന്നു. ഇന്ത്യയുടെ നടപടിയെ തുടര്‍ന്നു ചൈന റോഡ് നിര്‍മാണ ഉപകരണങ്ങള്‍ ഉപേക്ഷിച്ചു പിന്മാറിയെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ദോക്ലാ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. അതിര്‍ത്തില്‍ ചൈന റോഡ് നിര്‍മിച്ചതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: