കൊടുങ്ങല്ലൂര്‍: യുവമോര്‍ച്ച മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന സത്യേഷിന്റെ ബലിദാന ദിനാചരണം വ്യാഴാഴ്ച വിവിധ പരിപാടികളോടെ ആചരിക്കും. ഇതോടനുബന്ധിച്ച് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടക്കും. നാലിന് സത്യേഷിന്റെ ബലി കുടീരത്തിലും എല്ലാ ബൂത്തുകളിലും പുഷ്പാര്‍ച്ചന നടത്തും.
അന്നേ ദിവസം വൈകിട്ട് മൂന്നിന് കോതപറമ്പ് നാലുംകൂടിയ വഴിയില്‍ നിന്ന് ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രകടനം ആരംഭിക്കും. ലോകമലേശ്വരം വില്ലേജ് ഓഫീസ് പരിസരത്ത് സമാപിക്കും. പൊതുസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. ബിജെപിയുടെ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: