മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റ് ദുരന്തം ലഘൂകരിച്ച് രാജ്യസുരക്ഷാ സേനാ സജീവമായി. ദുരന്ത വാര്‍ത്ത പരന്നതോടെ സഹായവുമായി വ്യാഴാഴ്ച വൈകിട്ട് തന്നെ നാവിക സേന, വായുസേന, തീരസുരക്ഷാ സേനകള്‍ രംഗത്തിറങ്ങി. ദക്ഷിണ നാവിക സേനയിലെ അഞ്ച്കപ്പലുകളും തീരസേനയുടെ കപ്പലും വായുസേനയുടെ ഹെലിക്കോപ്പ്റ്ററുകളും കടലിലെ ദുരന്ത മേഖലയില്‍ സജീവരക്ഷാപ്രവര്ത്തനം നടത്തി.
പ്രതികൂല കാലാവസ്ഥയിലും ആദ്യ മണിക്കൂറുകളില്‍ തന്നെ കടലിലകപ്പെട്ട 150 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. നാവികസേനയുടെ കാപ്ര, കല്‍പ്പേനി, നിരീക്ഷക്, ഷാര്ഡൂല് എന്നീ കപ്പലുകള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി.
വിദഗ്ധ നീന്തല്ക്കാരടക്കമുള്ള എഎല്‍32 വിഭാഗത്തിലെ രണ്ട് ഹെലികോപ്റ്ററുകളും നിരീക്ഷണത്തിന് ഡോണിയര്‍ വിമാനവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. വിഴിഞ്ഞം, കൊല്ലം മേഖലയില്‍ നിന്നുള്ള മത്സ്യതൊഴിലാളികളെയാണ് സേന രക്ഷിച്ചത്. കൊച്ചിയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകളെ കണ്ടെത്തി തൊഴിലാളികളെ രക്ഷപ്പെടുത്താനും സേനകള്‍ സജീവമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: