ബത്തേരി: നിരോധിത പാന്‍മസാലയായ 6000 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍. കോഴിക്കോട് പാലോളി നരിക്കുനി സ്വദേശി ഹാഷിം(32) ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്തു നിന്നുമാണ് പിടിയിലായത്. മൈസൂരില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറക്കിയ ഹാന്‍സ് തന്റെ ബൈക്കിലേക്ക് കയറ്റുന്നതിനിടെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ കുടെ ഉണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി ഫാരിസ് ഓടി രക്ഷപ്പെട്ടു. സുല്‍ത്താന്‍ ബത്തേരി സബ്ഇന്പെക്ടര് അജിഷ്, എഎസ്ഐ ഹനീഫ, സിപിഒ പ്രവീണ്‍ എന്നിവരുടെ നേത്യത്വത്തിലാണ് പിടികുടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: