മാനന്തവാടി:സി.പി.എം മാനന്തവാടി ലോക്കൽ സമ്മേളനം നേതാക്കൾകെതിരെ രൂക്ഷ വിമർശനം. കമ്മറ്റിക്കെതിരെ മത്സരിച്ച ഏഴ് പേരും തോൽകുകയും ചെയ്തു.മാനന്തവാടിയിൽ നടന്ന സി.പി.എം., സി.പി.ഐ.സംഘർഷത്തെ പറ്റിയും നഗരസഭാ ഭരണത്തിനെതിരെയും രൂക്ഷ വിമർശനങ്ങളും.ലോക്കൽ സമ്മേളന പ്രതിനിധികളായി ഇഷ്ട കാരെ കൊണ്ട് വരാനുണ്ടായ ശ്രമത്തെയും അംഗങ്ങൾ നിശിധമായി വിമർശിച്ചതായും പിന്നാമ്പുറ സംസാരം. കഴിഞ്ഞ ദിവസം ചൂട്ടകടവിൽ നടന്ന സി.പി.എം.മാനന്തവാടി ലോക്കൽ സമ്മേളനത്തിലാണ് ലോക്കൽ ഏരിയ നേതാക്കൾകെതിരെ സമ്മേളന പ്രതിനിധിക്കൾ രൂക്ഷമായ രീതിയിൽ വിമർശനമുന്നയിച്ചത്.പ്രഥമ മാനന്തവാടി നഗരസഭാ ഭരണം സി.പി.എം ന് ലഭിച്ച് വർഷം രണ്ടായിട്ടും കാര്യമായ വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നില്ലന്നാണ് അംഗങ്ങളിലേറെയും വിമർശിച്ചത്.ബസ്സ് സ്റ്റാന്റിലെ മുറികൾ ഒഴിഞ്ഞുകിടക്കുന്നതുൾപ്പെടെ അക്കമിട്ട് നിരത്തിയാണ് അംഗങ്ങളുട വിമർശനം.നഗരത്തിലെ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിൽ എം.എൽ.എ.ഉൾപ്പെടെയുള്ളവർക്ക് ജാഗ്രത കുറവ് ഉണ്ടായെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.മാനന്തവാടിയിൽ ഉണ്ടായ സി.പി.എം-സി.പി.ഐ സംഘർഷം കരുതി കൂട്ടി ഉണ്ടാക്കിയതാണെന്നും അംഗങ്ങൾ വിമർശിക്കുകയുണ്ടായി. സി.പി.ഐ.യിൽ നിന്നും വിട്ടു വന്നവരുടെ സ്ഥാപിത താല്പര്യമാണ് സംഘർഷത്തിനിടയാക്കിയതെന്നും അംഗങ്ങൾ വിമർശിച്ചു. ലോക്കൽ കമ്മറ്റി അവതരിപ്പിച്ച പാനലിനു പുറമെ ഏഴ് പേർ മത്സരിചെങ്കിലും ഏഴു പേരും തോൽക്കുകയുമുണ്ടായി. നഗരസഭ ജനപ്രതിനിധികൾ വരെ തോറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏരിയാ സമ്മേളനത്തിലും വിമർശനങ്ങൾ ഉയർന്നു വരുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: