കല്‍പ്പറ്റ: ജില്ലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം വര്‍ദ്ധിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനവാസ മേഖലയില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക നിരീക്ഷണവും സുരക്ഷയും ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ഇത്തരം സ്ഥലങ്ങളിലെ ദേശസാല്‍ക്യത ബാങ്ക് ശാഖകള്‍, പ്രാഥമിക സഹകരണ സംഘം ഓഫീസുകള്‍, എടിഎം കൗണ്ടറുകള്‍/പെട്രോള്‍ പമ്പുകള്‍ എന്നിവയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം നിലനില്ക്കുന്നു. പൊതുജന ശ്രദ്ധയും മാദ്ധ്യമ ശ്രദ്ധയും പിടിച്ചു പറ്റുന്നതിനായി മാവോയിസ്റ്റുകള്‍ ഇത്തരം സ്ഥാപനങ്ങള്‍ ആക്രമിച്ച് പണവും മറ്റും കൊള്ളയടിക്കുവാന് സാദ്ധ്യതയുള്ളതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍ പറഞ്ഞ സ്ഥാപനങ്ങളുടെ അധികാരികള്‍ അവരവരുടെ സ്ഥാപനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി വേണ്ട നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: