കല്‍പ്പറ്റ: സിപിഎമ്മും കോണ്‍ഗ്രസ്സും ഭീകരവാദികളോടൊപ്പമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. ബിജെപി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന കള്ളപ്പണ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം സമാന്തര സമ്പത്ത് വ്യവസ്ഥ ഇല്ലാതാക്കി. കള്ളപ്പണം, കള്ളനോട്ട്, കള്ളകടത്ത്, രാജ്യവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവയക്ക് തടയിടാന്‍ നോട്ട് നിരോധനത്തിനായെന്നും അദ്ദേഹം പറഞ്ഞു. കോണ്ഗ്രസ്ഭരണത്തി ല്‍ രാജ്യസുരക്ഷ അപകടത്തിലാക്കി ഭീകരരും ഭീകര പ്രവര്‍ത്തനവും തഴച്ചുവളര്‍ന്നു. പാക്കിസസ്ഥാനില് ഇന്ത്യന്‍ കറന്‍സികള്‍ അടിക്കുന്ന പ്രസ്സ് തന്നെ ഉണ്ടായിരുന്നു. ഈ കള്ളനോട്ടുകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന് ഉപയോഗിച്ചു. സിപിഎമ്മും കോണ്‍ഗ്രസ്സും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക ഒത്താശ ചെയ്തു. നരേന്ദ്ര മോദി ഭരണമേറ്റശേഷം ആദ്യം ചെയ്തത് വിദേശത്തുള്ള കള്ളപ്പണം അന്വേഷിക്കുന്നതിന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കലായിരുന്നു. കള്ളപ്പണം വെളിപെടുത്താന്‍ നല്കിയ അവസരം വഴി 20000 കോടിയിലധികം രൂപ ഖജനാവിലെത്തി.
നോട്ട് നിരോധനത്തെ ആദ്യം എതിര്‍ത്തത് പാക്കിസ്ഥാനായിരുന്നു. പിന്നീടത് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ശബ്ദമായിമാറി. കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം തടയിടാന്‍ നോട്ട് നിരോധനംവഴി കഴിഞ്ഞു. 60 കൊല്ലം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ കൊള്ളയടിച്ച കോണ്‍ഗ്രസിനെ ജനങ്ങള്‍ തൂത്തെറിഞ്ഞു. കോണ്‍ഗ്രസ് തകര്‍ത്ത സമ്പത്ത് വ്യവസ്ഥയെ വീണ്ടെടുക്കാനുള്ള കായകല്‍പ്പ ചികിത്സയാണ് നോട്ട് നിരോധനമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ യാത്ര കാരാട്ട് ഫൈസലെന്ന കള്ളക്കടത്ത് രാജാവിന്റെ 68 ലക്ഷം രൂപയുടെ മിനി കൂപ്പറിലായിരുന്നു. പാര്‍ട്ടി സഹയാത്രികനും കൗണ്‍സിലറുമാണ് കാരാട്ട് ഫൈസല്‍. സിപിഎം കള്ളപ്പണത്തെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ഇതില്‍നിന്നും വ്യക്തം. സോളാര്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭ ചര്‍ച്ച ചെയ്യുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസ്സുകാരെല്ലാം അഴിക്കുള്ളിലാകും. യുഡിഎഫിന്റെ യാത്ര അതോടെ നിര്‍ത്തേണ്ടിവരും. ലൗജിഹാദെന്ന പേരില്‍ ക്രിസ്ത്യന്‍-ഹിന്ദു കുട്ടികളെ മതം മാറ്റി സിറിയയിലേക്ക് യുദ്ധത്തിനയക്കുകയാണ്. ഇങ്ങനെയൊന്നില്ലെന്ന് കോടിയേരി. ഭീകരവാദികളായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടെന്നും കോടിയേരി. ഇടത്-വലത് മുന്നണികള്‍ ഭീകരരരോടൊപ്പമാണ്. അവരുടെ ശബ്ദം പാക്കിസ്ഥാന്റേതുമാണെന്ന് അദ്ദേഹം പറഞ്ഞു.ആരോട രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, പി.ജി ആനന്ദ് കുമാര്‍, കെ.മോഹന്‍ദാസ്, ഇ.പി ശിവദാസന്‍, കെ ശ്രീനിവാസന് , കെ എം പൊന്നു, ,പി ആര് ബാലകൃഷ്ണന്, ടി എം സുബിഷ്, എം.പി സുകമാരന്, അല്ലി റാണി, ലക്ഷമിക്കുട്ടി, മുകുന്ദന് പള്ളിയറ, പി.വി ന്യൂട്ടണ്‍, സി.എ ബാബു, ലാലു വെങ്ങപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: