പാലക്കാട്: മൂലത്തറ ഡാം തകര്‍ന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാലാണെന്ന് ആക്ഷേപം. അശാസ്ത്രീയ നിര്‍മ്മാണവും അറിയിപ്പില്ലാത്ത വെള്ളം വരവും കാരണം മൂന്നുതവണ പൊട്ടിയതാണ് ഈ ഡാം.
1974 നിര്‍മിച്ച മൂലത്തര ഡാം കഴിഞ്ഞ 1979, 1992,2009 കാലങ്ങളിലാണ് തകര്‍ന്നത്. 2009 നവംബര്‍ എട്ടിനാണ് അവസാനമായി ഡാം തകര്‍ന്നത്. ആളിയാറില്‍നിന്നുള്ള വെള്ളം കുത്തിയൊഴുകി വലതുകനാലിനോടുചേര്ന്ന് 75 മീറ്റര്‍ വീതിയിലും 25 അടി താഴ്ചയിലും റഗുലേറ്റര്‍ തകര്‍ന്നു.
മൂലത്തറ ഡാമിന്റെ മൂന്നുതവണ തകര്‍ച്ചയും തമിഴ്നാടിന്റെ മുന്നറിപ്പില്ലാത്ത വെള്ളം തുറക്കലാണെങ്കില് അതിനെതിരെ നഷ്ടപരിഹാരത്തിന് നടപടിയെടുത്തില്ല. ആളിയാറിലുള്ള കേരളത്തിലെ ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ വീഴ്ച്ചവരുത്തിയതെങ്കില് അതിനും നടപടിയില്ല.
കേരളത്തിലേക്ക് വെള്ളം തുറന്നു വിടുന്ന ആളിയാറിലെ മുഖ്യ ഷട്ടര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് 100 മീറ്റര്‍ അകലെയാണ് സംയുക്ത ജല ക്രമീകരണ ബോര്‍ഡിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് സ്ഥിതി ചെയ്യുന്നത്.
ഇവിടെ രാത്രിയും ,പകലും ഡ്യൂട്ടി ചെയ്യാന്‍ 12 ജീവനക്കാരും ഉണ്ട്. ആളിയാറില്‍നിന്നും കേരളത്തിലെ മൂലത്തറയിലേക്ക് വെള്ളമെത്തണമെങ്കില്‍ ഏറ്റവുകുറഞ്ഞത് പത്ത് മണിക്കൂര്‍ സമയം വേണം. അങ്ങിനെയാണെങ്കില്‍ വെള്ളം തുറന്നതായ വിവരം കേരളത്തിലെയോ തമിഴ്നാട്ടിലെയോ ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ടിങ് വീഴ്ചയാണ് കേരളത്തിന് മൂന്നുതവണ ഡാം തകര്‍ന്ന് സാമ്പത്തിക നഷ്ടത്തിന് കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: