കല്പറ്റ: ക്വാറിനിരോധനം മൂലം തൊഴിലില്ലാതെ ദുരിതത്തിലായ ട്രാക്ടര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാലസമരത്തിനൊരുങ്ങുന്നു. കല്‍പ്പറ്റ നഗരസഭയില്‍ മുഴുവന്‍ ക്വാറികളും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ട്രാക്ടറുകള്‍ക്ക് പണിയില്ലാതായിട്ട് കുറെ നാളുകളായി. യന്ത്രവത്കൃത ക്വാറികളല്ലാത്തവ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ഈ ദുരിതത്തിന് പരിഹാരമാവുമെന്നും സംയുക്ത ഡ്രൈവേഴ്സ് യൂണിയന് വ്യക്തമാക്കുന്നു. അറുപതോളം ട്രാക്ടറുകള്‍ സമരം നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോഡുമായി വരുന്ന വാഹനങ്ങള്‍ തടയും. തീരുമാനമായില്ലെങ്കില്‍ ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള സമകപരിപാടികളുമായി മുന്നോട്ടുപോകാനാണ് യൂണിയന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: