പാലക്കാട്: യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് രജിസ്ട്രാറെ ഉപരോധിച്ചു.
പാലക്കാട് മെഡിക്കല്‍ കോളേജിന്റേയും ജില്ലാ ആശുപത്രിയുടേയും സംയുക്ത പ്രവര്‍ത്തനത്തിന് നിയമം വഴിവിട്ട രീതിയില്‍ നവംബര്‍3,4 തീയതികളില്‍ ഇന്റര്‍വ്യൂ നടന്നതിനെതിരെയാണ് ഉപരോധ സമരം നടന്നത്. ഇതില്‍ ഉന്നത നേതാക്കള്‍ക്ക് വരെ പങ്കുണ്ടെന്ന് യുവമോര്‍ച്ച ആരോപിച്ചു.
യുവമോര്‍ച്ചയുടെ ഇടപെടല്‍ മൂലം നടത്തിയ ഇന്റര്‍വ്യു റദ്ദാക്കിയതായും രജിസ്ട്രാര്‍ അറിയിച്ചു. യുമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍, സംസ്ഥാന സമിതി അംഗം എ.കെ.ദിനോയ്, ജനറല്‍ സെക്രട്ടറി മണികണ്ഠന്, ജില്ലാ സെക്രട്ടറിമാരായ കെ.ദനുഷ്, എ.ബിദിന്‍, നിയോജക മണ്ഡലം പ്രസിഡന്റ് അജയ്, ദീപക് എന്നിവര്‍ പങ്കെടുത്തു.
കുടുംബശ്രീ സ്കൂള്‍ ആരംഭിച്ചു
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കുടുംബശ്രീ സ്കൂള്‍ ആരംഭിച്ചു.
കുടുംബശ്രീയെ സംബന്ധിച്ചും സ്ത്രീ ശാക്തീകരണം, അഴിമതി വിമുക്തസമൂഹം, ലഹരിക്കെതിരെയുള്ള ബോധവത്ക്കരണം, ആരോഗ്യ സുരക്ഷിതത്വം എന്നിവയെക്കുറിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് അറിവും പരിശീലനവും നല്‍കുന്നതിനായി സംസ്ഥാന കുടുബശ്രീ മിഷന്റെ ഭാഗമായി 25 അയല്‍ക്കൂട്ടങ്ങളെ ഡിവിഷനുകളായി തരംതിരിച്ച് ക്ലാസ്സെടുക്കുന്നു.
6 ഡിവിഷനുകളായി തരംതിരിച്ച് 12 മണിക്കൂര്‍ ക്ലാസാണ് നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: