വടക്കഞ്ചേരി: കണ്ണമ്പ്ര വ്യവസായ പാര്ക്കിന് ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് മുന്നോടിയായി ഉടമകള്‍ രേഖകള്‍ സമര്‍പ്പിച്ചെങ്കിലും വിലയെക്കുറിച്ച് ചോദിക്കുമ്പോള്‍ കാലതാമസം പറയുന്നത് ഉടമകളില്‍ ഇപ്പോഴും ആശങ്ക നിലനില്ക്കുന്നു.
ഭൂമിയുടെ വിലയെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞയാഴ്ച രേഖകള്‍ സമര്‍പ്പിച്ചത് . എന്നാല്‍ സ്ഥലത്തിന്റെ വിലയെക്കുറിച്ച് ഏകദേശ ധാരണ എന്താണെന്ന് ഉടമകള്‍ അധികൃതരോട് ആരാഞ്ഞപ്പോള്‍ ചമയങ്ങളും മറ്റും വിലയിരുത്തി മാത്രമേ വില നിശ്ചയിക്കു എന്നായിരുന്നു മറുപടി.
സമീപ പ്രദേശത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥലമിടപാട് നടന്നപ്പോള്‍ ലഭിച്ച വിലയോടടുത്ത് ലഭിക്കുമോ എന്നറിയാനാണ് ഉടമകള്‍ പലപ്പോഴും അധികൃതരുമായി ബന്ധപ്പെടുന്നത്. സ്വന്തം ഭൂമിയില്‍ ചമയങ്ങളൊന്നും ഇല്ലാത്തവര്‍ക്കും സ്ഥലത്തിന്റെ വിലയറിയാന്‍ പറ്റാത്തതും ഉടമകളില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. സമീപത്ത് സ്വകാര്യ സ്ഥാപനത്തിന് ഒരു സെന്റിന് ഒന്നര ലക്ഷം രൂപ വരെ ലഭിച്ചിട്ടുണ്ടെന്നും അര്‍ഹമായ വില ലഭ്യമായില്ലെങ്കില്‍ സ്ഥലം വിട്ടു നല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ഭൂവുടമകള്‍.
എന്നാല്‍ ഡിസംബര്‍ മധ്യത്തോടെ വിലയെക്കുറിച്ചറിയിക്കാം എന്നാണ് കിന്‍ഫ്ര അധികൃതര്‍ പറഞ്ഞിരിക്കുന്നത് എന്ന് സ്ഥലമുടമകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: