കേന്ദ്ര ഫണ്ടോടെ പ്രവര്‍ത്തിക്കുന്ന കല്‍പിത സര്‍വ്വകലാശാലയായ മുംബൈയിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്) 2018-19 വര്‍ഷത്തെ വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ടിസ്സിന്റെ മുംബൈ, തുല്‍ജാപ്പൂര്‍, ഗുവാഹട്ടി, ഹൈദ്രാബാദ്, തിരുവനന്തപുരം മുതലായ ക്യാമ്പസുകളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണ പഠനത്തിനും പ്രശസ്തിയാര്‍ജിച്ച സ്ഥാപനമാണ് ‘ടിസ്സ്.’
ഇനിപറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
- മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകള്‍ (വിവിധ ക്യാമ്പസുകളിലായി 50 ലേറെ കോഴ്‌സുകള്‍ ലഭ്യമാണ്). 2018 ജനുവരി 6 ന് നടത്തുന്ന ടിസ്സ് നാഷണല്‍ എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് (TISSNET) അഡ്മിഷന്‍. നവംബര്‍ 25 വരെ അപേക്ഷകള്‍ സ്വീകരിക്കും. കോഴ്‌സുകളും ക്യാമ്പസുകളും പ്രവേശനയോഗ്യതയും സീറ്റുകളും എല്ലാം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
- ബിഎ (ഓണേഴ്‌സ്) സോഷ്യല്‍ വര്‍ക്ക് (ടിസ്സ് തുല്‍ജാപൂര്‍ ക്യാമ്പസിലാണ് കോഴ്‌സുള്ളത്).
- ബിഎ- സോഷ്യല്‍ സയന്‍സസ് (ടിസ്സ് ഗുവാഹട്ടി, തുല്‍ജാപ്പൂര്‍, ഹൈദരാബാദ് ക്യാമ്പസുകളിലാണ് കോഴ്‌സ്). 2018 മെയ് 5 ന് നടത്തുന്ന ബാച്ചിലേഴ്‌സ് അഡ്മിഷന്‍ ടെസ്റ്റിലൂടെ (TISS BAT) ആണ് പ്രവേശനം. അപേക്ഷ മാര്‍ച്ച് 19 വരെ സ്വീകരിക്കും.
- ഇന്റിഗ്രേറ്റഡ് എംഫില്‍-പിഎച്ച്ഡി; ഡയറക്ട് പിഎച്ച്ഡി പ്രോഗ്രാമുകള്‍. 2018 ഫെബ്രുവരി 9 ന് നടത്തുന്ന റിസര്‍ച്ച് ആപ്ടിട്യൂഡ് ടെസ്റ്റിലൂടെയാണ് സെലക്ഷന്‍. ജനുവരി 13 നകം അപേക്ഷിക്കണം.എല്ലാ കോഴ്‌സുകളുടെയും പ്രവേശന യോഗ്യത, തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വിശദവിവരങ്ങള്‍ക്ക് www.admissions.tiss.edu എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: