കൊച്ചി: മെട്രോ നഗരത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കി അവതരിപ്പിച്ച 100 ദിനകര്‍മ്മ പരിപാടികളും ബജറ്റുകളും ജലരേഖയാകുന്നു. മേയര്‍ സൗമിനി ജെയിനിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് ഭരണത്തിന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ജനോപകരപ്രദമായ ഒരു പദ്ധതിയും പൂര്‍ത്തീകരിക്കാനായില്ല. മെട്രോ നഗരമായി മാറിയ കൊച്ചിയില്‍ പ്രാഥമിക വികസനം പോലും വഴിമുട്ടി. കുടിക്കാന്‍ നല്ലവെള്ളമില്ല, മാലിന്യംകുന്നുകൂടി, പകര്‍ച്ചവ്യാധികള്‍ ഏറി. ഈ പ്രശ്നങ്ങള്‍ക്കുപോലും ശാശ്വത പരിഹാരം കാണാനുള്ള പദ്ധതികളും യാഥാര്‍ത്ഥ്യമായിട്ടില്ല.
റോഡിലെ കുഴികള്‍, ഗതാഗതക്കുരുക്ക് തുടങ്ങിയവയും പരിഹരിക്കപ്പെട്ടില്ല. രണ്ട് വര്‍ഷത്തെ ഭരണത്തില്‍ എടുത്ത് പറയാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ല. ഫണ്ട് ഇല്ലാത്തതും ഭരണപക്ഷത്തിന്റെ ഗ്രൂപ്പ് പോരും പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സമായി.
മഴക്കാലത്ത് തകര്‍ന്ന റോഡുകള്‍ പോലും നവീകരിക്കാന്‍ കോര്‍പ്പറേഷനായിട്ടില്ല. കോര്‍പ്പറേഷന്റെ ആസ്ഥാനമന്ദിരനിര്‍മ്മാണം, റോറോജങ്കാര്, പരമാര ലിബ്ര ഹോട്ടല്‍ നൈറ്റ് ഷെല്‍ട്ടര്‍, ഇ-ഗവേണനന്‍സ്, പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റ്, ടൗണ്‍ ഹാളിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ്, സോളാര്‍ സിറ്റി, അമൃതം നഗരം പദ്ധതിയില്‍പ്പെടുത്തിയുള്ള മഴവെള്ള സംഭരണി, മട്ടാഞ്ചേരിയിലെ അറവുശാല, ഫോര്‍ട്ട്കൊച്ചിയിലെ നീന്തല്‍ക്കുളം എന്നിവയുടെ പ്രാരംഭഘട്ട നിര്‍മ്മാണം പോലും തുടങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: