- എഐസിടിഇയുടെ ആഭിമുഖ്യത്തില്‍ 2018 ജനുവരി21 ന് ദേശീയതലത്തില്‍ നടത്തുന്ന കോമണ്‍ മാനേജ്മെന്റ് അഡ്മിഷന് ടെസ്റ്റ് (CMAT 2018) ല്‍ പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 മുതല്‍ ഡിസംബര്‍ 15 വരെ. ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദമെടുക്കുന്നവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും ടെസ്റ്റില്‍ പങ്കെടുക്കാം. www.aicte-cmat.ac.in.-
- എഐസിടിഇ ദേശീയതലത്തില്‍ ജനുവരി 20 ന് നടത്തുന്ന ഗ്രാഡുവേറ്റ് ഫാര്‍മസി ആപ്ടിട്യൂഡ് ടെസ്റ്റില്‍ (GPAT-2018) പങ്കെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 മുതല്‍ ഡിസംബര്‍ 15 വരെ. ബിഫാം ബിരുദധാരികള്‍ക്കും ഫൈനല്‍ ബിഫാം പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഏജഅഠ യോഗ്യത നേടുന്നവര്‍ക്ക് ഫാര്‍മസി മാസ്റ്റേഴ്സ് (എംഫാം) പ്രോഗ്രാം പ്രേവശനത്തിന് അര്‍ഹതയുണ്ട്. സ്കോളര്‍ഷിപ്പ്/മറ്റ് ധനസഹായം ലഭിക്കുന്നതിനും ഏജഅഠ സ്കോര്‍ ആവശ്യമാണ്. www.aicte-gpat.in.-
- ശാസ്ത്രവിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍സ്പെയര്‍ സ്കോളര്‍ഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍. 2017 ഡിസംബര്‍ 31 വരെ അപേക്ഷാ സമര്‍പ്പണത്തിന് സമയമുണ്ട്. 10,000 സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. www.online-inspire.gov.in
- കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (KSCSTE) ഏര്‍പ്പെടുത്തിയിട്ടുള്ള 2017 ലെ എമിറിറ്റസ് സയന്റിസ്റ്റ് ഫെലോഷിപ്പിന് അപേക്ഷ 2017 നവംബര്‍ 3 വരെ. www.kscste.kerala.gov.in.
- ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാഡുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് 2018 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി/എംഎസ്സി/എംഎസ്സി-എംഎല്‍ടി കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ 2017 നവംബര്‍ 12 വരെ. www.pgimer.edu.in.
- ബാംഗ്ലൂരിലെ (ജക്കൂര്‍) ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് 2018 ജനുവരിയിലാരംഭിക്കുന്ന എംഎസ്/പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇപ്പോള്‍. www.jncasr.ac.in/admit.
- യുവകലാകാരന്മാര്ക്കായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വജ്രജൂബിലി ഫെലോഷിപ്പുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31 വരെ. 1000 ഫെലോഷിപ്പുകള്‍ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപയാണ് ഫെലോഷിപ്പ്. കാലാവധി 2 വര്‍ഷമാണ്. www.keralaculture.org.
- ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് 2018 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31 വരെ. www.iisc.ac.in/admissions.
- തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍ 2018 ജനുവരിയില്‍ ആരംഭിക്കുന്ന പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31 വരെ. www.nitt.edu.
പ്രതികരിക്കാൻ ഇവിടെ എഴുതുക: