മട്ടാഞ്ചേരി: കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും ഷെഡ്യുളുകള്‍ വെട്ടിക്കുറച്ച പശ്ചിമ കൊച്ചിയില്‍ യാത്ര ദുരിതമായി. ഉച്ചയ്ക്കും രാത്രിയും സര്‍വ്വീസുകള്‍ തേവരയിലും സൗത്തിലുമയി അവസാനിപ്പിക്കുകയാണ്.
ഭരണകക്ഷിയുടെ മൂന്ന് എംഎല്‍എമാരുള്ള മേഖലയിലാണ് യാത്രാദുരിതമെന്നത് ജനകീയ പ്രതിഷേധത്തിനിടയാക്കി.
തകര്‍ന്ന റോഡുകളും ഗതാഗതസ്തംഭനവും വരുമാനക്കുറവും സമയക്രമവും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍-സ്വകാര്യ ബസ്സ് സര്‍വ്വീസുകള്‍ പശ്ചിമ കൊച്ചിയെ അവഗണിച്ചത്. രാവിലെ 5 മുതല്‍ രാത്രി 10 വരെ യുള്ള സമയക്രമവുമായാണ് സ്വകാര്യബ സ്സുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. എന്നാല്‍ തങ്ങളുടെ ഇഷ്ട പ്രകാരമാണ് സര്‍വ്വീസുകള്‍ എന്ന നിലയിലാണിവര്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ടിഒ അധികൃതര്‍ നടപടിക്ക് തുനിഞ്ഞാല്‍ സംഘടിത ശക്തികാട്ടി ഇവര്‍ സമര ഭീഷണിയുയര്‍ത്തി പ്രതിരോധിക്കുകയാണ്.
ടൂറിസം കേന്ദ്രങ്ങളായ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, തീരദേശമായ കണ്ണമാലി, ചെല്ലാനനം, ഗ്രാമങ്ങളായ കുമ്പളങ്ങി, പെരുമ്പടപ്പ്, ഇടക്കൊച്ചി മേഖലയിലുമായി 400 ഓളം ബസ്സുകളാണ് പശ്ചിമകൊച്ചിയില്‍ സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ രാത്രി 8 ന് ശേഷം പശ്ചിമകൊച്ചിയിലെത്തണമെങ്കില് മറ്റു വാഹനങ്ങളെ ആശയിക്കേണ്ട നിലയിലാണ്.
കെഎസ്ആര്‍ടിസി ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ തിരുകൊച്ചി സര്‍വ്വീസുകള്‍ ജനദ്രോഹ നടപടികളിലാണ്. പശ്ചിമകൊച്ചിയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ഷെഡ്യൂളുകളില്‍ ചിലത് പുന:ക്രമീകരിച്ച് തേവരവരെയാക്കിയത് പ്രതിഷേധത്തിനിടയാക്കി്. ബസ്സുകളില്ലാത്തതും ജീവനക്കാരുടെ കുറവുംസര്വ്വീസുകളെ ബാധിക്കുന്നു.
കെഎസ്ആര്‍ടിസിയുടെ ദീര്ദൂരബസ്സുകളില് മുപ്പത് ശതമാനത്തില്‍ താഴെ മാത്രമാണ് തോപ്പുംപടി വഴി സര്‍വ്വീസ് നടത്തുന്നതെന്നാന്ന് ചുണ്ടിക്കാട്ടുന്നത്. രാത്രികാലങ്ങളിലടക്കം പശ്ചിമകൊച്ചിയിലേയ്ക്ക് തിരുകൊച്ചി ബസ്സ് സര്‍വ്വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി തയ്യാറാകണമെന്ന് ജനകീയ സംഘടനകളും വിവിധ റെസിഡന്റ്സ് അസോസിയേഷനുകളും ആവശ്യപ്പെട്ടു. ഇതിനായി മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്കുവാനും സംഘടനകള്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: