ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ്സും ബിജെപിയുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. വിഷയത്തില്‍ ആര്‍എസ്എസ്സിനെയോ ബിജെപിയെയോ കുറ്റപ്പെടുത്തിയിട്ടില്ല. എങ്കിലും ആശയപരമായ ഭിന്നതയാകാം കൊലപാതകത്തിന് കാരണം, അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ്സാണ് ഗൗരിയെ കൊലപ്പെടുത്തിയതെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായപ്പോഴാണ് രാഹുലിനെ തിരുത്തി ഖാര്‍ഗെ രംഗത്തെത്തിയത്.
ആര്‍എസ്എസ്സിനും അനുബന്ധ സംഘടനകള്‍ക്കുമെതിരെ ഒരു തെളിവും കര്‍ണാകടത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ലഭിച്ചിട്ടില്ല.
രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് രാഹുലിന് ഈ വിവരം എവിടെനിന്ന് കിട്ടിയെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചിരുന്നു. കൊലപാതകത്തില്‍ മാവോയിസ്റ്റുകളുടെ പങ്കും അന്വേഷിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: