മൂലമറ്റം: വാഗമണ്‍-മൂലമറ്റം പാതയില്‍ മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെ പുള്ളിക്കാനം ഡി.സി കോളേജിന് സമീപമാണ് അപകടം നടന്നത്. കൊല്ലം കരുനാഗപ്പള്ളിക്ക് സമീപം ആലപ്പാട് നിന്നും വിനോദ യാത്രക്കെത്തിയവരാണ് വാഹനത്തിലുണ്ടായിരുന്നത്.
12 സ്ത്രീകളും ആറ് കുട്ടികളുമടക്കം 30 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ 28 പേര്‍ക്ക് പരിക്കേറ്റു. ഷാജി ജെ (40), ആരതി ഷാജി (32), ഗോവി്ന്ദന്‍ കൃഷ്ണ (4), ബിനിത (49), അഖില്‍ (21) അശ്വതി പ്രവീണ്‍ (34) പ്രവീണ്‍ കുമാര്‍ (35) ആര്യ ബി (23), സൂര്യ.എസ് (29), സൗദ രാജന് (59), ആരതി.എസ് (34), ആകാശ് സുരേഷ് (22) സുരേഷ് (42) സജി സി (43), മോഹന്‍ലാല്‍ (58) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.
വാഗമണ്‍ സന്ദര്‍ശിച്ച ശേഷം മൂലമറ്റം വഴി മൂന്നാറിന് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിന്റെ നിയന്ത്രണം വിട്ട് തിട്ടയിലിയിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ സമീപവാസികളാണ് വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ഇതേ സമയം ഇതുവഴിയെത്തിയ മറ്റ് വാഹനത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പലരുടേയും കൈകാലുകള്‍ക്ക് പൊട്ടലേല്‍ക്കുകയും ഒടിവ് പറ്റുകയും ചെയ്തു. അപകടമറിഞ്ഞ് വാഗമണ്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: