കാസര്‍കോട്: ഭിന്നലിംഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതി പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാലയങ്ങളില്‍ ഏഴാം ക്ലാസ് മുതല്‍ പഠനം നടത്തുന്ന ഭിന്ന ലിംഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷ സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രത്തോടൊപ്പം ജില്ലാ സാമൂഹ്യനീതി ആഫീസര്‍ മുമ്പാകെ 25 നകം നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: