ജയ്പൂര്‍: രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരില്‍ പ്രദേശവാസികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകരന് കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് പ്രദേശത്ത് സംഘര്‍ഷം ആരംഭിച്ചത്. വാഹന പരിശോധനയ്ക്കിടെ രാമഗഞ്ജ് പ്രദേശത്ത് വച്ച് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ പിടികൂടാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
കസ്റ്റഡിയിലെടുത്ത ബൈക്ക് യാത്രികനെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പോലീസിനെതിരെ തിരിയുകയായിരുന്നു. നൂറോളം പേര് പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. പോലീസിനു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.
സംഘര്‍ഷത്തിനിടെ ഒരു പവര്‍ഹൗസിനും ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്കും സമരക്കാര്‍ തീയിട്ടു.സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. പ്രകോപനം ശക്തമായതോടെ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര് വാതകം പ്രയോഗിച്ചു. ഇതോടെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു
സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് മനാക് ചൗക്, സുഭാഷ് ചൗക്, ഗല്റ്റ ഗേറ്റ്, രാംഗഞ്ച്, രാംഗഞ്ച് പോലീസ് സ്റ്റേഷന് പരിസരം എന്നിവടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. പ്രദേശത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: