കൊച്ചി: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലസംസ്കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്കാരം പ്രൊഫ. തുറവൂര്‍ വിശ്വംഭരന് ഇന്ന് സമ്മാനിക്കും. വൈകിട്ട് ആറിന് എളമക്കര ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ മുന്‍ കേന്ദ്രമന്ത്രി ഡോ. മുരളീ മനോഹര്‍ ജോഷി എംപി പുരസ്കാരം നല്‍കും. ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് മംഗളപത്ര സമര്‍പ്പണം നടത്തും.
ചലച്ചിത്ര നടന്മാരായ നിതീഷ് ഭരദ്വാജ്, യോഗേഷ് അഗര്‍വാള്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തും. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന് അദ്ധ്യക്ഷനാകും. സ്വാഗതസംഘം ഉപാദ്ധ്യക്ഷ ശ്രീകുമാരി രാമചന്ദ്രന് സ്വാഗതവും ജനറല്‍ സെക്രട്ടറി പി.വി. അതികായന് നന്ദിയും പറയും.
ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായ കുടുംബസംഗമവും ഇതോടൊപ്പം നടക്കും. വൈകിട്ട് അഞ്ചിന് ഡോ.ജി. ഭുവനേശ്വരിയും ജി. ഗീതയും ചേര്‍ന്നുള്ള ഗാനസന്ധ്യയോടെയാണ് പരിപാടി തുടങ്ങുക. തുടര്‍ന്ന് ഗോപൂജയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: