പാട്ന: ബീഹാറിലെ അര്‍വാള്‍ ജില്ലയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റു. രാഷ്ട്രീയ സഹാറ ദിനപ്പത്രത്തിന്റെ ലേഖകന്‍ പങ്കജ് മിശ്രയ്ക്കാണ് വെടിയേറ്റത്. ശരീരത്തിന് പിന്‍ഭാഗത്തും കൈക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മിശ്രയെ പാട്ന മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പങ്കജ് മിശ്രയുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു അക്രമികളുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിശ്രയേ വഴിമധ്യേ തടഞ്ഞ് നിര്‍ത്തിയ ശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. എന്നാല്‍ അക്രമികളെ എതിര്‍ത്തതോടെ മിശ്രയെ വെടിവച്ച് വീഴ്ത്തിയ ശേഷം ഇവര്‍ കടന്നു കളയുകയായിരുന്നു. വ്യക്തിപരമായ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറഞ്ഞു.
അക്രമികളിലൊരാളായ കുന്തന്‍ മഹതോയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു അക്രമിയായ അമ്പികാ മഹതോ ഒളിവിലാണ്. കുന്തന്‍ മഹതോ മോഷണ കേസില്‍ ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ജെഡിയു എംഎല്‍എ കുര്‍ത്ത സത്യദിയോ സിങിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ആനന്ദ് കുമാറിന്റെ മകനാണ് കുന്ദന്‍ മഹതോയെന്ന് പങ്കജ് മിശ്ര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: