ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് സംസ്ഥാനത്തിന്റെ റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദ്ദേശം മന്ത്രാലയത്തിന് നല്‍കിയത്. ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ വസതിയില്‍വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റുമരിച്ചത്. രാത്രി എട്ടുണമിയോടെ രാജരാജേശ്വരി നഗര്‍ ഐഡിയല്‍ ലേ ഔട്ടിലെ വീട്ടിലെത്തിയ നാലംഗ സംഘമാണ് മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തു തന്നെ ഗൗരി കൊല്ലപ്പെടുകയും ചെയ്തു.
സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മരിച്ച ഗൗരി ലങ്കേഷിന്റെ സഹോദരന് ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ളവര്‍ ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: