കോട്ടയം: യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ കുമരകം സന്ദര്‍ശനത്തിന്റെ സ്മരണ പുതുക്കി ഇന്ന് കുമരകം വള്ളംകളി നടക്കും. 1903-ല്‍ കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര പ്രതിഷ്ഠ നടത്തുവാന്‍ ഗുരുദേവന് ആലപ്പുഴയില്‍ നിന്നും കുമരകത്തേക്ക് കളിവള്ളങ്ങളുടെ അകമ്പടിയോടുകൂടി വന്നതിന്റെ ഓര്മ്മയ്ക്കാാണ് വള്ളംകളി. 1953 വരെ എസ്കെഎം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ജലഘോഷയാത്രയു വള്ളംകളിയും സംഘടിപ്പിച്ചിരുന്നു. 1953-ല്‍ കുമരകത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി ശ്രീനാരായണജയന്തി പബ്ലിക്ക് ബോട്ട് റേസ് ക്ലബ് രൂപീകരിച്ചു. തുടര്‍ന്ന് എല്ലാ വര്‍ഷങ്ങളിലും വള്ളംകളി ചിട്ടയായി നടക്കാന്‍ തുടങ്ങി. ഇന്ന് ഉച്ചകഴിഞ്ഞ 2.30ന് മന്ത്രി പി.തിലോത്തമന് വള്ളംകളി ഉദ്ഘാടനം ചെയ്യും. വി.എസ്. സുഗേഷ് അദ്ധ്യക്ഷനാകും. കോട്ടയം ഡിവൈഎസ്പി സക്കറിയ മാത്യു സമ്മാനദാനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: