ന്യൂദല്‍ഹി: തൊഴില്‍ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി 38 തൊഴില്‍ നിയമങ്ങളെ യുക്തിസഹമാക്കാന്‍ നാല് നിയമാവലികള്‍ക്ക് രൂപം നല്കുന്ന പ്രക്രിയയ്ക്ക് കേന്ദ്ര ഗവണ്മെന്റ് തുടക്കമിട്ടു. വ്യവസായ ബന്ധങ്ങള്‍, സാമൂഹ്യ സുരക്ഷ, ജോലി സംബന്ധമായ സുരക്ഷ, ആരോഗ്യവും തൊഴില്‍ സാഹചര്യവും എന്നിങ്ങനെ നാല് നിയമാവലികള്‍ക്കാണ് രൂപം നല്‍കുക.
കഴിഞ്ഞ മാസം 10-നാണ് 2017 ലെ കോഡ് ഓണ്‍ വേജസ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. നിലവിലുള്ള 1948 ലെ മിനിമം കൂലി നിയമം, 1936 ലെ വേതനം കൊടുക്കല്‍ നിയമം, 1965 ലെ ബോണസ് നിയമം, 1976 ലെ തുല്ല്യ പ്രതിഫല നിയമം എന്നീ നാല് നിയമങ്ങളെ ഉള്‍ക്കൊള്ളുന്നതാണിത്. ഈ ബില്‍ നിയമമാകുന്നതോടെ ഈ നാല് നിയമങ്ങളും റദ്ദാക്കപ്പെടും. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷിതത്വവും, വേതന സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട് നിര്‍വ്വചനങ്ങളിലെ ഇരട്ടിക്കലും സങ്കീര്‍ണതകളും ഒഴിവാക്കാനാണ് തൊഴില്‍ നിയമങ്ങളെ ക്രോഡീകരിക്കുന്നത്.
നിലവില്‍ ഗണ്യമായൊരു വിഭാഗം തൊഴിലാളികള്‍ കുറഞ്ഞ കൂലി നിയമം, കൂലികൊടുക്കല്‍ നിയമം എന്നിവയുടെ പരിധിയില്‍പ്പെടുന്നില്ല. പുതിയ കോഡ് ഓണ്‍ വേജസ് എല്ലാ മേഖലകളിലെയും മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന പരിധി കണക്കാക്കാതെ കുറഞ്ഞ കൂലി ഉറപ്പാക്കും. വ്യത്യസ്ഥ ഭൂവിഭാഗങ്ങള്ക്കായി നിയമപരമായ മിനിമം കൂലി എന്നതും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം ചെയ്യുന്ന മിനിമം വേതനത്തെക്കാള്‍ കുറഞ്ഞ കൂലി നിശ്ചയിക്കാന്‍ ഇതുവഴി സംസ്ഥാന ഗവണ്മെന്റുകള്ക്കാവില്ല.
ചെക്ക് മുഖേന അല്ലെങ്കില്‍ ഡിജിറ്റല്‍ / ഇലക്ട്രോണിക് രൂപത്തിലുള്ള നിര്‍ദ്ദിഷ്ട കൂലികൊടുക്കല്‍ ഡിജിറ്റല്‍ വല്‍ക്കരണം വ്യാപിക്കുമെന്ന് മാത്രമല്ല തൊഴിലാളികള്‍ക്ക് കൂലി ഉറപ്പും, സാമൂഹിക സുരക്ഷിതത്തവും പ്രദാനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: