ആലത്തൂര്‍:ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. ഇരട്ടക്കുളം കോതപുരം കളരിക്കല്‍ വീട്ടീല് രാജന്റെ മകന് ജിതിനാണ്(24) മരിച്ചത്. മര്‍ദ്ദനത്തില്‍ ഇരട്ടക്കുളം സ്വദേശി രജ്ഞിത്ത്(23) ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാത്രി ഒന്‍പതരയ്ക്ക് ഇരട്ടക്കുളം കോതപുരത്താണ് സംഭവം. പരിക്കേറ്റ രജ്ഞിത്ത് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.
ഇരട്ടക്കുളം ബീക്കണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ കാണാന്‍ പരിസര പ്രദേശമായ കാവശ്ശേരി,ആലിങ്കല്പ്പറമ്പ്,മൂപ്പുപറമ്പ് ഭാഗങ്ങില്‍ നിരവധി പേരെത്തിയിരുന്നു. ഇവരുമായി ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായതായി പോലീസ് പറയുന്നു.
ഇതിനുശേഷം തിരിച്ചുപോയവര്‍ സംഘടിച്ചെത്തിയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റാണ് ജിതിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.പരിക്കേറ്റ ജിതിനെ ആദ്യം ആലത്തൂര്‍ താലൂക്കാശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സിക്കിടെതിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ മരിച്ചു. കോഴിക്കോട് വെല്‍ഡിംഗ് തൊഴിലാളിയാണ് ജിതിന്.ഉത്രാടത്തിന്റെ തലേന്നാളാണ് ജിതിന് വീട്ടിലെത്തിയത്.
അമ്മ:കുമാരി.സഹോദരി: ജിനു. മൃതദേഹം വൈകിട്ടോടെ കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ചു.സംഭവത്തില്‍ ആലത്തൂര്‍ പോലീസ് പത്തു പേരെ അറസ്റ്റു ചെയ്തു.
കാവശ്ശേരി, മൂപ്പ്പറമ്പ് പുഴയ്ക്കല്‍ വീട്ടില്‍ ഗൗതം കൃഷ്ണ(19), മൂപ്പ്പറമ്പ് ഇരപ്പിക്കല്‍ വീട്ടില്‍ സഞ്ജു(21), മൂപ്പ്പറമ്പ് വിനോദ്(23), രഞ്ജിത്ത്(19), ആലിങ്കല്‍ പറമ്പ് സ്വദേശികളായ മഹേഷ്(20), മൂച്ചിക്കല്‍ ആഷിക്ക് (23), സതീഷ്കുമാര്‍ (30), സുധീഷ്(21) ആനമാറി കല്ലട്ട പറമ്പില്‍ അന്‍ഫാസ് (18), പാലക്കാട് മരുതറോഡ് കുപ്പിയോട് സുധീഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ 25 പേര്‍ക്കെതിരെ കേസെടുത്തു.ആലത്തൂര്‍ സിഐ കെ.എ. എലിസബത്ത് നേതൃത്വത്തിലാണ് അന്വേഷണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: