കോട്ടയം: തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രം. നാടും നഗരവും മാവേലി മന്നനെ വരവേല്‍ക്കാന്‍ ഒരുങ്ങി. തിങ്കളാഴ്ചയാണ് പൊന്നോണം. വര്‍ഷത്തിലൊരിക്കല്‍ നാട് കാണാന്‍ വരുന്ന മാവേലി തമ്പുരാനെ സ്വീകരിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഇന്ന് ഉത്രാടനാളിലാണ് തിരക്കേറെയും. സദ്യയ്ക്കുള്ള വട്ടങ്ങളും മറ്റും വാങ്ങി വൈകിട്ടാകുമ്പോള്‍ വീട്ടിലേക്ക് മടങ്ങും. വീടും പരിസരവും വൃത്തിയാക്കി നിലവിളക്കും കഴുകി വച്ച് കഴിയുമ്പോള്‍ മാത്രമായിരിക്കും ഉത്രാടപാച്ചിലിന് അവസാനമാകുന്നത്.ഉത്രാടദിനം പ്രമാണിച്ച് എല്ലാ സപ്ലൈകോ വില്പനശാലകളും ഇന്ന് പ്രവര്‍ത്തിക്കും.
തിരുവോണം പടിവാതില്‍ക്കലില്‍ എത്തി് നില്‍ക്കേ ആഘോഷത്തിന്റെ പാരമ്യതയിലായി കഴിഞ്ഞു നാടും നഗരവും. വിപണികളില്‍ തിരക്കോട് തിരക്കാണ്. വഴിയോര കച്ചവടം മുതല്‍ ഇലക്ടോാണിക് കടകളില്‍ വരെ ആള്‍ക്കൂട്ടമാണ്. വസ്ത്രശാലകളിലേക്ക് കയറാന്‍ പറ്റാത്ത തിരക്കാണ്. വിലക്കുറവും പ്രത്യേക കിഴിവും പ്രഖ്യാപിച്ച് വ്യാപാരമേഖലയാണ് ഓണാഘോഷം പൊലിപ്പിക്കുന്നത്.
വിലക്കയറ്റമൊന്നും ആളുകളുടെ വാങ്ങലിനെ ബാധിച്ചിട്ടില്ല. പച്ചക്കറി മുതല്‍ പലവ്യഞ്ജനങ്ങള്‍ക്ക് വരെ വിപണിയില്‍ പൊള്ളുന്ന വിലയാണ്. സര്‍ക്കാരിന്റെ ഓണച്ചന്തകളില്‍ ആളുകളുടെ നീണ്ട നിരയാണ്. തീവിലയായ ഏത്തയ്ക്കായിക്കാണ് ആവശ്യം കൂടുതല്‍. ഏത്തയ്ക്കയുടെയും വെളിച്ചെണ്ണയുടെയും പച്ചക്കറികളുടെയും വിലക്കയറ്റമാണ് ഈ ഓണത്തിന്റെ നിറം കെടുത്തുന്നത്. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന്റെ ഇടപെടലുകളൊന്നും ഫലം കണ്ടില്ല. ഗൃഹോപകരണ വിപണിയിലും മൊബൈല്‍ ഫോണ്‍ മേഖലയിലുമാണ് പ്രധാന തിളക്കം. പുതിയ ഉല്പന്നങ്ങള് വിപണിയില്‍ എത്തിക്കുക മാത്രമല്ല അവയ്ക്ക് വമ്പന്‍ പ്രചാരവുമാണ് കൊടുക്കുന്നത്്. പൂ വിപണി മറുനാടന്‍ പൂക്കളാണ് കൈയടക്കിയിരി്ക്കുന്നത്. പറമ്പിലും തൊടിയിലും ധാരളമായി കണ്ടിരുന്ന തുമ്പ പൂ പോലും വിലപ്നയ്ക്കായി വച്ചരിക്കുന്നത് കാണാം. എങ്കിലും പൂവില്ലാത്ത ഓണം ചിന്തിക്കാന്‍ കഴിയാത്തതിനാല്‍ പൂവിപണി സജീവമാണ്.
ഓണത്തിരക്ക് റോഡുകളിലും കാണാം. കോട്ടയം നഗരം കുറച്ച് ദിവസങ്ങളായി ഗതാഗത തിരക്കില്‍ വീര്‍പ്പ് മുട്ടുകയാണ്. ഗതാഗതത്തിന് പോലീസ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയെങ്കിലും വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്. നാട്ടിന്‍പുറങ്ങളില്‍ വിവിധ ക്ലബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് ആഘോഷം. പകിടകളി ഉള്‍പ്പെടെയുള്ള പരമ്പരാഗതമായ വിനോദങ്ങളും ചില സ്ഥലങ്ങളില്‍ സജീവമാണ്. പരമ്പരാഗതമായ ആഘോഷങ്ങളും തനിമ നഷ്ടപ്പെടാതെ കൊണ്ടാടുന്നുണ്ട്് പുതുതലമുറയ്ക്ക് ഇത് ന്യൂജന്‍ ഓണമാണ്. വെള്ളിയാഴ്ച ന്യൂജെന്‍ രീതിയിലും പരമ്പരാഗതമായ ശൈലിയിലും ഓണം ആഘോഷിച്ചാണ് കലാലയങ്ങള്‍ അവധിക്ക് അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: