കോളയാട്: ഓണം-ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി കോളയാട് ടൗണ്‍ ശുചീകരിച്ച് യുവാക്കള്‍ മാതൃകയായി. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഗാലക്സി സ്വയം സഹായസംഘത്തിലെ അംഗങ്ങളാണ് ടൗണിലും പരിസരത്തെയും റോഡിന്റെ ഇരുവശത്തെയും കാടുകള്‍ വെട്ടിമാറ്റി ആഘോഷങ്ങളെ സേവനപ്രവര്‍ത്തനത്തിലൂടെ വ്യത്യസ്തമാക്കിയത്. പരിപാടികള്‍ക്ക് സംഘാംഗങ്ങളായ എന്‍.ഷൈജു, മനോജ് ചൂരപ്പൊയ്കയില്‍, കെ.പത്മനാഭന്, എം.മുരളീധരന്, കെ.ഉമ്മര്‍കുട്ടി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: