കണ്ണൂര്‍: അലൂമിനിയം, സ്റ്റീല്‍ പാത്രങ്ങള്‍ വിപണി കീഴടക്കുമ്പോഴും മണ്കലത്തിന് ഇപ്പോഴും ആവശ്യക്കാര്‍ ഏറെ. ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഡിടിപിസിയും ഒരുക്കിയ മേളയിലും മണ്‍പാത്രക്കച്ചവടം സജീവമാണ്. കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടും എളുപ്പത്തില്‍ ഉടഞ്ഞു പോകാനുള്ള സാധ്യതയുമാണ് മണ്‍കലം ഉപയോഗത്തില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നതെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. എന്നാല്‍ മണ്‍പാത്രങ്ങള്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടാക്കാത്തതിനാല് അല്പം റിസ്കെടുത്താലും മണ്‍പാത്രം മതിയെന്ന നിലപാടിലേക്ക് വീട്ടമ്മമാര്‍ എത്തിയിട്ടുണ്ട്. മണ്പാത്രകച്ചവടം പതിവിലും കൂടുതലാണെന്നാണ് കച്ചവടക്കാരും പറയുന്നത്. കച്ചവടക്കാരില്‍ മലയാളികളുമുണ്ടെങ്കിലും മണ്‍പാത്രങ്ങള്‍ കൊണ്ടുവരുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ മണ്‍പാത്ര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങളൊന്നുമില്ലാത്തതാണ് ഈ വ്യവസായം പിന്നോട്ടുപോകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: