ഇരിട്ടി: ആറളം ഫാമില്‍ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടു ജീവനക്കാരും തൊഴിലാളികളും അനിശ്ചിതകാല സമരം തുടരുന്നതിനിടെ എംഡി വിശ്വനാഥന് നായരെ സ്ഥാനത്തു നിന്നും നീക്കി. പകരം എംഡിയായി ഗ്രാമ വികസന വകുപ്പിലെ ജോയിന്റ് ഡവലപ്മെന്റ് കമ്മീഷണറും പി.കെ.ശ്രീമതിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായ പി.കെ.വേണുഗോപാലിനെ നിയമിച്ചു. പയ്യന്നൂര്‍ കോറോം സ്വദേശിയാണ് വേണുഗോപാല്‍.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഫാമിന്റെ ചുമതല ക്കാരനായി ടി.കെ.വിശ്വനാഥന് നായരെ നിയമിക്കുന്നത്. ഫാമില്‍ അടിക്കടിയുണ്ടാവുന്ന സമരങ്ങളും ഫാമിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായ അവസ്ഥയും എംഡിയെ മാറ്റണമെന്ന തൊഴിലാളി യൂണിയനുകളുടെ നിലപാടും മറ്റുമാണ് വിശ്വനാഥന് നായരുടെ സ്ഥാനം തെറിക്കാന്‍ ഇടയാക്കിയത് എന്ന് കരുതുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ എംഡിയെ മാറ്റാനുള്ള ചരടുവലികളും നടന്നിരുന്നു. സിപിഎം ഏരിയാ കമ്മിറ്റിയുടെ നിലപാട് കൂടി എംഡിക്ക് എതിരായി വന്നതോടെയാണ് ഇപ്പോള്‍ വിശ്വനാഥന് നായരുടെ സ്ഥാനം തെറിക്കാന്‍ ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: