ന്യൂദല്‍ഹി : ദേര സച്ച സൗദയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തണമെന്ന് ദല്‍ഹി വനിത കമ്മീഷന് സ്വാതി മാലിവാല്‍. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്വാതി കത്തയച്ചിട്ടുണ്ട്. ആശ്രമങ്ങള്‍ കേന്ദ്രീകരിച്ച് തുടര്‍ച്ചയായി അന്വേഷണങ്ങള്‍ നടത്തേണ്ടതാണ്.
രാജ്യത്തെ പല ആശ്രമങ്ങളിലും നടന്നു വരുന്ന സംഭവങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങളെ ബോധാവാന്മാരാക്കണമെന്നും സ്വാതി പ്രധാനമന്ത്രിക്കയച്ച കത്തില്‍ നിര്‍ദ്ദേശം വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: