മണ്ണാര്‍ക്കാട്:കല്ലാംകുഴി സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്ന രണ്ട് പ്രതികളെ പോലീസ് നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കേസിലെ മൂന്നാം പ്രതി കാഞ്ഞിരപ്പുഴ കല്ലാംകുഴി പൂളമണ്ണില്‍ വീട്ടില്‍ മുഹമ്മദലിയുടെ മകന് മുഹമ്മദ് നിജാസ്(25) ഉം, 22ാം പ്രതി കാഞ്ഞിരപ്പുഴ കല്ലാംകുഴി പടലത്ത് വീട്ടില്‍ അയ്മുട്ടിയുടെ മകന് ഷഹീര്‍ (24) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്.
കൊലപാതക കേസില്‍ പിടിയിലായ പ്രതികള്‍ ജാമ്യമെടുത്ത് വിദേശത്തേക്ക് കടക്കുകയായിരുന്നു. ദുബൈയില്് നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ ബ്യൂറോ ഓഫ് എഗ്രിമേഷന് അധികൃതരുടെ പിടിയിലായത്. 2013നവംബര്‍ 20ന് രാത്രിയുടെ മറിലാണ് ലീഗ് ചേളാരി വിഭാഗം നടത്തിയ ആക്രമണത്തിലാണ് സുന്നിപ്രവര്‍ത്തകരായ സഹോദരങ്ങളായ പള്ളത്ത് കുഞ്ഞു ഹംസുവും നൂറുദ്ദീനും കൊല്ലപ്പെട്ടത്.
അന്നത്തെ യുഡിഎഫ് ഭരണക്കാലത്ത് ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സുന്നിസംഘടനകള് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വരുകയായിരുന്നു.
തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുവെങ്കിലും ഇതിനെതിരെ ഹൈക്കോടതി ഹര്‍ജി നല്‍കുകയും പ്രതികളുടെ ജാമ്യം റദ്ദാക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദേശത്തേക്ക് കടന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിക്കുകയും ചെയ്തത്.
നേപ്പാളില്‍ നിന്നും പിടികൂടിയ പ്രതികള്‍ക്കായി മണ്ണാര്‍ക്കാട് പോലീസ് ചെന്നെങ്കിലും ഉത്തര്‍പ്രദേശ് സോനാലില് വെച്ചാണ് നേപ്പാള്‍ പോലീസ് കൈമാറിയത്.
കേസിലെ 22ാം പ്രതി പടലത്ത് ഷഹീറിനെയാണ് ബ്യൂറോ ഓഫ് എമിഗ്രേഷന്‍ വിഭാഗം ലുക്ക് ഔട്ടുള്ളതിനാല് പിടികൂടിയതെന്നും മൂന്നാം പ്രതി പൂളമണ്ണില്‍ മുഹമ്മദ് നിജാസിനെ രഹസ്യവിവരത്തെതുടര്‍ന്ന് മണ്ണാര്‍ക്കാട് ആശുപത്രി ജംഗ്ഷനിലും നിന്നുമാണ് പിടികൂടിയത്രെ.
എഎസ്ഐ പ്രസാദ് വര്‍ക്കി, സിപിഒമാരായ ഷാഫി ,സതീഷ് എന്നിവരാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ട് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: