കല്‍പ്പറ്റ: ബംഗളൂരു -കോഴിക്കോട് ദേശീയപാതയില്‍ കൊളഗപ്പാറയില്‍ റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ പത്തരയോടെയാണ് വലിയ മരം റോഡിനുകുറുകേ മറിഞ്ഞുവീണത്. തുടര്‍ന്ന് ഒന്നരമണിക്കൂറോളം ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. മീനങ്ങാടി പോലീസിന്റെയും, ബത്തേരി ഫയര്‍ഫോഴ്സിന്റേയും നാട്ടുകാരുടേയും ശ്രമഫലമായി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സമീപത്തെ വൈദ്യുതി പോസ്റ്റുകള്‍ക്കും ലൈനുകള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: