കല്‍പ്പറ്റ: കയറുന്നതിനു മുമ്പ് ബസ് മൂന്നോട്ടെടുത്തതിനാല് വിദ്യാര്‍ഥിനിയുടെ കൈക്ക് പരിക്ക്. കമ്പളക്കാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പരാതി പ്രകാരം സപ്തഗിരി ബസിലെ ഡ്രൈവറും പുല്‍പ്പള്ളി സ്വദേശിയുമായി ഡാനിഷി(30)നെതിരേ കല്‍പ്പറ്റ പോലീസ് കേസെടുത്തു. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ തന്നെ പോലീസുകാര്‍ മര്ദ്ദിച്ചൂവെന്ന പരാതിയുമായി ഡാനിഷ് പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വിദ്യാര്‍ഥിനിയുടെ പരാതിപ്രകാരം തങ്ങള്‍ കേസ്സെടുക്കുകമാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും കല്‍പ്പറ്റ എസ്.ഐ. ജയപ്രകാശ് പറഞ്ഞു. ഇതിനിടെ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 30 മുതല്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസ് ജീവനക്കാരും അനിശ്ചിതകാല പണിമുടക്ക് സമരമാരംഭിക്കുമെന്ന് സമരസമിതി അറിയിച്ചു.
വ്യാഴാഴ്ച രാവിലെ കല്‍പ്പറ്റ കൈനാട്ടിയില്വെച്ചാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ കയറുന്നതിനിടെ െ്രെഡവര്ബസ്സ് മുന്നോട്ടെടുത്തതായും ഇതിനിടയില്‍ ഓട്ടോമാറ്റിക് ഡോറില്‍ കൈവിരലുകള്‍ കുടുങ്ങി വിദ്യാര്‍ത്ഥിനിക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് പോലീസിന് ലഭിച്ച പരാതി. സ്റ്റേഷനില്പോയ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് മര്‍ദ്ദിച്ചതായാണ് ഡാനിഷ് പരാതിപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: